കൊച്ചി: സപ്ലൈകോയുടെ ജില്ലാതല ഓണം മേളകള്‍ ആഗസ്റ്റ് 10നും താലൂക്ക്തല മേളകള്‍ 16നും മണ്ഡലങ്ങളിലെ മാര്‍ക്കറ്റുകളും മിനി ഫെയറുകളും മിനി സ്പെഷ്യല്‍ ഫെയറുകളും ആഗസ്റ്റ് 20നും തുടങ്ങും.
ആഗസ്റ്റ് 24ന് രാത്രി വരെ തുടരുമെന്ന് സപ്ലൈകോ സിഎംഡി എം.എസ്. ജയ അറിയിച്ചു. ആകെ 1,479 സ്ഥലങ്ങളിലാണ് സപ്ലൈകോ ഓണം ഫെയറുകള്‍ ഉണ്ടാവുക.
സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ലഭിക്കുന്ന എല്ലാ സബ്സിഡി നോണ്‍സബ്സിഡി ഉല്പന്നങ്ങളും ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന് കൗണ്‍സിലിന്റെ സ്റ്റാളുകളിലൂടെ പച്ചക്കറികളും പഴവര്‍ഗങ്ങളും, ഹാന്‍ടെക്സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കയര്‍ ഫെഡ്, വനശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും ഓണം ഫെയറില്‍ ലഭിക്കും. പായസം ഉള്‍പ്പെടെയുളള വിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും കുട്ടികള്‍ക്കുളള കളിസ്ഥലങ്ങളും സജ്ജീകരിക്കും.
പഭോക്താക്കള്ക്കായുളള വിവിധ സമ്മാന പദ്ധതികളും സപ്ലൈകോ ആവിഷ്കരിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി എട്ടു മണിവരെയാണ് ഓണച്ചന്തകളുടെ പ്രവര്‍ത്തന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: