അന്ന് കബാലി. ഇന്ന് കാലാ.എത്തി,ഇനി നാലഞ്ചു ദിനങ്ങള്‍ . രജനികാന്തിന്റെ ആഗോള സിനിമ ജൂണ്‍ 7ന് റിലീസാകുന്നു.ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിക്കുകയാണ് കാലാ. അമേരിക്ക മുഴുവനും റിലീസ് ചെയ്യുന്നുണ്ട്. പരസ്യത്തിലും പ്രചരണത്തിലും തന്നെയുണ്ട് വേറിട്ട പൂരങ്ങള്‍. കബാലി എയര്‍ ഏഷ്യയാണ് പ്രചരണം ഏറ്റെടുത്തതെങ്കില്‍ കാലാ കാഡ്ബറീസാണ്.
സംവാദങ്ങളും വിവാദങ്ങളുമായി എത്തുന്ന കാലാ യെ ഉറ്റുനോക്കുകയാണ് പ്രേക്ഷക ലക്ഷങ്ങള്‍. സിനിമാ വാര്‍ത്തകളിപ്പോള്‍ കാലായിലേക്ക് ഒതുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പല തിയറ്ററുകളിലും അഞ്ചു ഷോകളാണ്. ചിത്രം റിലീസാകും മുന്‍പേ മുടക്കിയതു കിട്ടിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. 155 കോടി എന്തായാലും ഇപ്പഴേ കിട്ടിയിട്ടുണ്ട്. അതില്‍ പുറമെ നിന്നും മുപ്പത്തഞ്ചുകോടി .
കറുപ്പ് എന്നുകൂടി അര്‍ഥമുള്ള കാലാ യുടെ മുഴുവന്‍ പേര് കരികാലന് എന്നാണ്. ഗംഭീര ആക്ഷനും ഡ്രാമയും നിറഞ്ഞ ചിത്രം സ്ക്രീനില്‍ വമ്പന്‍ ഇടിമുഴക്കങ്ങള്‍ തീര്‍ക്കും. ഇന്ത്യയിലെ കുപ്രസിദ്ധ ഡോണ്‍ ആയിരുന്ന ഹാജി മസ്താന്റെ കഥയാണ് കാലാ. കേവലം സാധാരണക്കാരനായി ബോംബെയിലെ ധാരാവിയില്‍ എത്തി അവിടെ അടക്കി വാഴുകയും പാവങ്ങളുടെ അടുപ്പക്കാരനാകുകയും ചെയ്ത മസ്താനായി രജനി നടിക്കുന്ന ചിത്രം നടനും നിര്‍മാതാവും രജനിയുടെ മകളുടെ ഭര്‍ത്താവുമായ ധനുഷാണ് നിര്‍മിക്കുന്നത്. കുറഞ്ഞകാലംകൊണ്ട് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയ പാ രഞ്ജിത്ത് കബാലിക്കുശേഷം ഒരുക്കുന്ന ചിത്രമാണ് കാലാ. അദ്ദേഹം തന്നെയാണ് രചനയും.
ഗാങ്സ്റ്റര്‍ ചിത്രങ്ങളുടെ നീണ്ട നിരതന്നെയുണ്ട് രജനിയുടേതായി.അവയെല്ലാംതന്നെ മിക്കവാറും സൂപ്പര്‍ ഹിറ്റുകളാണ്. ഏപ്രിലില്‍ ചിത്രം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. തമിഴ് സിനിമാ ലോകത്തേയും കാവേരി നദീജല പ്രശ്നത്തേയും ബന്ധപ്പെട്ടാണ് നീണ്ടുപോയത്. ഇപ്പോഴും ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പില്‍ 13പേര് കൊല്ലപ്പെട്ടതില്‍ രജനി നടത്തിയ ചിലപ്രസ്താവനകളാണ് ഇതിനു കാരണം.പക്ഷേ ഇതൊന്നും ചിത്രത്തെ ബാധിക്കണമെന്നില്ല.
രജനിയെ കൂടാതെ നാനാ പടേക്കര്‍,സമുദ്രക്കനി,ഹുമ ഖുറേഷി, ഈശ്വരി റാവു തുടങ്ങിയവര്‍ അഭിനയിക്കുന്നു. സന്തോഷ് നാരായണന് സംഗീതവും ജി.മുരളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: