കേരളത്തില്‍ ഭയാനകാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് 12പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് രോഗബാധ നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലാണ്. കേരളത്തില്‍ വിവിധകാലത്ത് പലതരം പകര്‍ച്ച വ്യാധികളിലൂടെ ആളുകള്‍ മരിച്ചുവീണപ്പോഴും യാതൊരു മനസാക്ഷിയുമില്ലാതെ അതാതുകാലത്തെ സര്‍ക്കാര്‍ പറയുന്നതുപോലെ തന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരും പറയുന്നത്, പേടിക്കാനില്ല. അടിയന്തര യോഗം, നിരീക്ഷണം, നിര്‍ദേശം തുടങ്ങി ഗുരുതരമായതുമാത്രം സംഭവിക്കുമ്പോള്‍ പറയുന്ന ചപ്പടാച്ചികളും ജാഗ്രതക്കുറവും മാത്രമേ ഇപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളൂ.
ഇത്രയധികം മരണം നടന്നിട്ടും അതിന്റെ കാരണങ്ങളോ ഉറവിടമോ കണ്ടെത്താനായിട്ടില്ല. നിപ വൈറസ് രോഗംമൂലം മരിച്ച ഒരാളുടെ പറമ്പിലെ കിണറ്റില്‍നിന്നും അനവധി വവ്വാലുകളെ കണ്ടെത്തിയെന്നും അവയില്‍നിന്നാണ് പകര്‍ച്ചരോഗം ഉണ്ടായെന്നുമാണ് ദിവസങ്ങളായുളള കണ്ടുപിടുത്തം! ഇതിന് ശാസ്ത്രീയമായ പിന്‍ബലമോ മുന്നേയുള്ള അനുഭവങ്ങളോ ഇല്ല.എന്നുമാത്രമല്ല മരിച്ച മറ്റുവ്യക്തികളുടെ വീട്ടു പരിസരത്തുനിന്നോ കുറഞ്ഞ പക്ഷം വവ്വാലുകളുമായി ഏതെങ്കിലും തരത്തില്‍ വിദൂരമായിപ്പോലും അടുപ്പമോ ഇല്ലാതിരിക്കെ വെറുമൊരു പക്ഷിയുടെ മേല്‍ ഇത്തരം മാരകമായ കുറ്റം ചാര്‍ത്തി നമ്മുടെ നാട്ടിലെ തരിമ്പും കൊള്ളാത്ത ആരോഗ്യവകുപ്പു രക്ഷപെടപന്നത് വലിയ ക്രൂരത നിറഞ്ഞ കോമഡിയാണ്. കേന്ദ്രത്തിന്റെ ഇതുവരെയുള്ള നിരീക്ഷണത്തില്‍ നിപ വൈറസ് രോഗം പിടിപെട്ടുള്ള മരണത്തിന് വവ്വാലുകളുമായി ബന്ധമുണ്ടെന്നുള്ള യാതൊരു സൂചനയും ഇല്ല. പിന്നെ എന്തിന് ഇത്തരം ആപത്ഘട്ടത്തില്‍ ഇത്തരം ജനവിരുദ്ധമായൊരു ആനമണ്ടത്തരം പുറപ്പെടുവിച്ചു. ഇടതു സര്‍ക്കാര്‍ എല്ലാക്കാലത്തും ജനത്തെ ഓരോന്നു പറഞ്ഞുപറ്റിക്കുംപോലെയാണോ ഇതും. രോഗകാരണം അറിയാതെ ആളുകള്‍ മരിച്ചുവീഴുമ്പോഴും വേണോ ആടിനെ പട്ടിയാക്കുന്ന ഈ നീച കുതന്ത്രം.
പെട്ടെന്നൊരു ദിവസം കോഴിക്കോടോ ഒരാളുടെ വീട്ടു കിണറിലോ പിറന്നുവീണതല്ല വവ്വാലുകള്‍. കോടിക്കണക്കിനു വര്‍ഷം മുന്‍പ് ഈ ജീവി ലോകത്തുണ്ട്. ഇന്ത്യയിലും കേരളത്തിലും കോഴിക്കോടും ഓരോ പ്രദേശത്തുമുണ്ട്. എല്ലാവര്ക്കും പരിചിതരാണുപോലും. കൂടുതല്‍ കൗതുകവും സംഭ്രമവും ജനിപ്പിക്കുന്ന കഥകളിലെ പ്രധാന കഥാപാത്രംകൂടിയാണ് വവ്വാല്. അങ്ങനെ എല്ലാംകൊണ്ടും ആര്‍ക്കും പരിചിതമായ ഈ ജീവി ഒരു ദിവസംകൊണ്ട് ആളുകളെ മരണത്തിലേക്കു നയിക്കുന്ന നിപ വൈറസുകളുടെ വാഹകരാണെന്നു വിശ്വസിക്കാന്‍ നമ്മുടെ തിരുമണ്ടന്‍ വകുപ്പായ ആരോഗ്യവകുപ്പിനു മാത്രമേ കഴിയൂ. തനി വെജിറ്റേറിയനായ, മാംസം തരിമ്പും തൊടാത്ത മുകളില്‍ വൃക്ഷത്തലപ്പുകളിലുള്ള ഫലങ്ങള്‍ മാത്രം കഴിക്കുന്ന ജീവിയാണ് വവ്വാല്. വവ്വാലും അണ്ണാനും പക്ഷികളുമൊക്കെ കടിച്ചും ചപ്പിയുമൊക്കെ താഴെവീഴുന്ന ഫലങ്ങള്‍ കഴുകിയും ചെത്തിക്കണ്ടിച്ചുമൊക്കെ കഴിച്ചു പാരമ്പര്യമുള്ളവരാണ് നമ്മള്. ഇപ്പോഴും കഴിക്കുന്നുണ്ട്. വവ്വാല്പ്പേടി നിലനില്‍ക്കുമ്പോഴും ഇത്തരം ബാക്കി കഴിച്ച് ഇന്നും സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത ഇട്ടവരുണ്ട്. അവരാരും മരിച്ചില്ല. പിന്നെന്തിന് വവ്വാലിനെ ബലിയാടാക്കണം. ഇത്തരം ആശങ്കകളുടെ കാലത്ത് ഇത്തരം ക്രൂരമായ തെറ്റിദ്ധരിപ്പിക്കല്‍ നടത്തുന്നവരെ ജയിലില്‍ പിടിച്ചിടണം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിയായ ബോധവല്‍ക്കരണവും കുപ്രചരണങ്ങളെ പ്രതിരോധിക്കാനുമുള്ള അടിയന്തിര ശ്രദ്ധയാണ് സര്‍ക്കാരും വകുപ്പും പുലര്‍ത്തേണ്ടത്. തികഞ്ഞ ജാഗ്രതതയും ഉണര്‍ന്നു പ്രവര്‍ത്തിക്കലുമാണ് ആവശ്യം. അന്നും ഇന്നും ആരോഗ്യമില്ലാത്തത് ആരോഗ്യവകുപ്പിനാണ്. പിണറായി ഭരണത്തിലെ ഏറ്റവും മോശം വകുപ്പും ആരോഗ്യംതന്നെയെന്ന് കുപ്രസിദ്ധമാണല്ലോ. ആരോഗ്യവകുപ്പ് ഭരിക്കാന്വേണ്ടിമാത്രമുള്ളതല്ല ജനത്തിന്റെ ആരോഗ്യംകൂടി പരിപാലിക്കേണ്ട വകുപ്പുകൂടിയാണെന്ന് സര്‍ക്കാര്‍ അറിയണം. പ്രത്യേകിച്ച് ശ്രീമതി.ശൈലജ. അല്ലാതെ ജനത്തോടു ധാര്ഷ്ട്യംകാട്ടി ആളാകാനുള്ള വകുപ്പല്ലിത്. കസേരതന്നത് പാര്‍ട്ടിയാണെങ്കിലും ജയിപ്പിച്ചത് ജനമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: