വിശ്വരാജ് വിശ്വ
അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ്. ഇന്ത്യ , പാക്കിസ്ഥാൻ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, അയർലൻഡ്
ആദ്യ കളിയിൽ പാക്കിസ്ഥാൻ കൂട്ടത്തിൽ ദുർബലരായ അയർലണ്ടിനെതിരെ 500 റണ്സ് അടിച്ചു നശിപ്പിച്ചു. അയർലൻഡ് 100 റൺസ് അടിച്ചു ഔട്ട് ആയി. പാക്കിസ്ഥാൻ 400 റണ്ണിനു കനത്ത വിജയം നേടി. പക്ഷെ പിന്നെ നടന്ന 4 കളിയിലും 250, 260, 270, 280, യഥാക്രമം നേടി എങ്കിലും നല്ല വൃത്തിക്ക് എല്ലാ കളിയും തോറ്റു.. അങ്ങനെ മൊത്തം ടൂർണ്ണമെന്റിൽ പാകിസ്ഥാൻ 1560 റൺസ് നേടി…
ബാക്കി ഉള്ള രാജ്യങ്ങൾ തമ്മിൽ ഉള്ള മത്സരങ്ങൾ കനത്ത പോരാട്ടം ആയിരുന്നു. ഇന്ത്യ കരുത്തരായ ആസ്ട്രേലിയയെ 220 റണ്ണിന് ഔട്ടാക്കി 5 വിക്കറ്റിന് ജയിച്ചു. സൗത്ത് ആഫ്രിക്കയെ ഇന്ത്യയെ 230 റണ്ണിൽ പിടിച്ചു കെട്ടി എങ്കിലും ഇന്ത്യ 7 റണ്ണിനു ജയിച്ചു. പാകിസ്താനെ വെറും 250 റണ്ണിനു ഓൾ ഔട്ട് ആക്കി 8 വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അയർലണ്ടിനെ 170 റണ്ണിനു ഔട്ട് ആക്കി ഇന്ത്യ 10 വിക്കറ്റ് വിജയം നേടി.
കനത്ത പോരാട്ടം നടന്ന ഫൈനലിൽ ആസ്ട്രേലിയ ഇന്ത്യയെ 210 റണ്ണിനു ഓൾ ഔട്ട് ആക്കി എങ്കിലും ഓസ്ട്രേലിയ 190 റൺസ് നേടി ഔട്ട് ആയി. അങ്ങനെ ഇന്ത്യ വിജയ കിരീടം ചൂടി ചാമ്പ്യാന്മാരായി…
ട്വിസ്റ്റ് അവിടെ അല്ല.. അപ്പോൾ ദാ വരുന്നു പാക്കിസ്ഥാൻ. മൊത്തം ടൂർണ്ണമെന്റിൽ കൂടുതൽ റൺസ് നേടിയത് അവരാണ് . 1560 റൺസ് നേടിയ പാക്കിസ്ഥാൻ ആണോ 1083 റൺസ് നേടിയ ഇന്ത്യ ആണോ ടൂർണ്ണമെന്റിൽ വിജയിച്ചത് എന്നായി പാക്കിസ്ഥാൻ… ? കപ്പ് തരാതെ പോവില്ല എന്നാണ് പറയുന്നത് ?
ശരിക്കും ആരാ ജയിച്ചത് ??
കർണ്ണാടകയെ ഭൂമി ശാസ്ത്ര രീതിയിൽ 6 സോണുകൾ ആയി തിരിച്ചു അവലോകനം നടത്തുമ്പോൾ, അതിലെ 6 ൽ 4 സോണുകൾ കഴിഞ്ഞ തവണ വെറും 19% വോട്ട് share ഉണ്ടായിരുന്ന ബിജെപി ഇത്തവണ 36% വോട്ട് share നേടി പിടിച്ചടക്കി. കോണ്ഗ്രസ്സ് ശക്തി കേന്ദ്രമായ, ന്യൂനപക്ഷങ്ങൾ കൂടുതൽ ആയുള്ള കോസ്റ്റൽ കർണ്ണാടക ബിജെപി പിടിച്ചത് 51% വോട്ട് share നേടി ആണ്.. പക്ഷെ പരമ്പരാഗതമായി മറ്റൊരു കോൺഗ്രസ് ശക്തികേന്ദ്രം ആയ മൈസൂരിൽ ബിജെപിയുടെ പ്രകടനം വളരെ മോശമായപ്പോൾ ( മുകളിലെ കളിയിൽ പറഞ്ഞ പോലെ, പാക്കിസ്ഥാൻ അയർലണ്ടിനു എതിരെ 500 റൺസ് അടിച്ചത് പോലെ ) കോൺഗ്രസ് മികച്ച വോട്ട് share നേടി എടുത്തു ബിജെപിയും ആയുള്ള വോട്ട് share അകലം വല്ലാതെ വർദ്ധിപ്പിച്ചു. (താഴെ ചാർട്ട് നോക്കുക )
2013 ൽ 122 സീറ്റും 37% വോട്ട് ഷെയറും നേടിയ കോൺഗ്രസ് പാർട്ടി 2018 ആയപ്പോൾ 77 സീറ്റിലേക്ക് തല കുത്തി താഴെ വീണു പോയി പക്ഷെ 1% വോട്ട് ഷെയർ വർധിച്ചു അത്രേ…2013 ൽ 19% വോട്ട് ഷെയറും 40 സീറ്റും നേടിയ ബിജെപി അവിടെ നിന്നു 2018 ൽ എത്തിയപ്പോൾ 19 ൽ നിന്നു 36% വോട്ട് share നേടി, 40 ൽ നിന്നു 104 സീറ്റും നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയി…
അപ്പോൾ ആരാണ് യഥാർത്ഥത്തിൽ വിജയിച്ചത്… ബിജെപിയോ കോണ്ഗ്രെസോ, അതോ ഇന്ത്യയോ പാകിസ്താനോ ? ഈ തോൽക്കുമ്പോൾ ഉള്ള ന്യായീകരണങ്ങളിൽ അല്പം ലോജിക്ക് വേണം.. ബിജെപി ജയിക്കുന്നതിൽ വലിയ വിഷമം ഉണ്ട്, കുരു പൊട്ടുന്നുണ്ട് എന്നത് ഓക്കെ, പക്ഷെ അത് പറഞ്ഞു മുന്നിൽ കാണുന്ന എല്ലാ മണ്ടത്തരങ്ങളും ന്യായീകരണങ്ങൾ ആണെന്ന് പറഞ്ഞു എടുത്തു പറത്തി നടക്കരുത്….
വെറുതെ ആലോചിച്ചു നോക്കിയാൽ മതി. വെറുതെ പറഞ്ഞു എന്നു മാത്രം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: