ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ടെലിക്കോം നയത്തിന്റെ കരടായി. 2022ഓടെ മുഴുവന്‍ പേര്‍ക്കും 50 എംബി ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റും 5 ജി സേവനവും ലഭ്യമാക്കുമെന്ന് ഉറപ്പു നല്കുന്ന നയത്തില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കുന്നു.
പ്രധാന വ്യവസ്ഥകളും
വാഗ്ദാനങ്ങളും
1 നിരക്കുകള്‍ യുക്തിസഹമാക്കും.
2 2022ഓടെ 50 എംബി പിഎസ് സ്പീഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് എല്ലാവര്ക്കും
3 5ജി സേവനം
4 40 ലക്ഷം തൊഴില്‍.
5 ഡിജിറ്റല്‍ വാര്‍ത്താ വിനിമയ രംഗത്ത് 100 കോടി ഡോളര്‍ മുതല്‍ മുടക്ക്
6 ലൈസന്‍സ് ഫീസ്, സ്പെക്ട്രം ഉപയോഗത്തിനുള്ള ഫീസ് തുടങ്ങിയവ പുനരവലോകനം ചെയ്യും.
7 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലേക്ക് എട്ടു ശതമാനം സംഭാവന നല്‍കുക
8 50 ശതമാനം വീടുകളിലും ലാന്‍ഡ് ലൈന്‍ വഴി ബോഡ്ബാന്‍ഡ്
9 ലാന്‍ഡ് ലൈന്‍ പോര്‍ട്ട് ചെയ്യാന്‍ സൗകര്യം.
10 ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ലഭ്യമാക്കാന്‍ നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന് ആരംഭിക്കും.
11 രാജ്യമൊട്ടാകെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വിപുലീകരിക്കും.
12 വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ കേബിളുകള്‍ അടക്കം ടെലിക്കോം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധിതമാക്കും. ഇതിന് ദേശീയ കെട്ടിട നിര്‍മ്മാണച്ചട്ടം ഭേദഗതി ചെയ്യും. അപകടമോ മറ്റ് അത്യാവശ്യമോ വന്നാല്‍ വാര്‍ത്താ വിനിമയം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
13 മുഴുവന്‍ ജനങ്ങള്‍ക്കും അവര്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ വാര്‍ത്താ വിനിമയ സംവിധാനം .
14 ഇന്ത്യന്‍ ഉപകരണങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.
വരുന്നു ഇന്റര്‍നെറ്റ് ടെലിഫോണി
സിം കാര്‍ഡേ വേണ്ടാത്ത പുതിയ മൊബൈല്‍ ഫോണ്‍ സംവിധാനം വരുന്നു. ഫോണ്‍ നമ്പര്‍ മാത്രം മതി.നെറ്റില്‍ നിന്ന് നമ്പര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ടെലിഫോണി ആപ്പ് ഡൗണ്‍ ലോഡ് ചെയ്താല്‍ മാത്രം മതിയാകും. റേഞ്ചില്ല, സിഗ്നലിലല്ല തുടങ്ങിയ പരാതികള്‍ക്കും ഇതോടെ പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: