തിരുന്നാവായ: തൃശ്ശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ പൂര നായകന് ശിവസുന്ദര്‍ എന്ന ആനയുടെ ചിതാഭസ്മം ഇന്നലെ നിളയില്‍ നിമജ്ജനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രശേഖരന്, സെക്രട്ടറി എ.മാധവന്‍കുട്ടി ആനയെ നടയിരുത്തിയ ഡോ.ടി.എ.സുന്ദര്‍ മേനോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
തുടര്‍ന്ന് ഉണ്ണികൃഷ്ണന് ഇളയത്, രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണവും നടത്തി. ക്ഷേത്രത്തില്‍ വഴിപാടുകളൂം നടത്തിയാണ് സംഘം തിരിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും നാട്ടുകാരുമടക്കം വലിയൊരു സംഘം ചടങ്ങിനെത്തിയിരുന്നു, 15 വര്‍ഷം മുമ്പ് ചരിഞ്ഞ തിരുവമ്പാടിയുടെ ചന്ദ്രശേഖരന് എന്ന ആനയുടെ ചിതാഭസ്മവും തിരുനാവായയില്‍ നിളയിലൊഴുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: