കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഗോമാംസ ഭക്ഷണമുള്‍പ്പെടെയുള്ള ഭക്ഷണം വില്‍ക്കുന്നത് തുടരാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു.
മതപാഠശാലയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഗോമാംസാഹാര വില്‍പ്പന. ഇത് ഹിന്ദു സമൂഹത്തോടുള്ള സിപിഎം നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ പരസ്യമായ വെല്ലുവിളിയാണ്. മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ കോളേജുകളില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു.ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാനും പരിപാലിക്കാനും ചുമതലപ്പെട്ടവര്‍ തന്നെയാണ് അതിനെ അവഹേളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. ഹിന്ദു ആചാര അനുഷ്ഠാനങ്ങളെ നിരന്തരം ആക്രമിക്കുന്നത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: