പതിറ്റാണ്ടുകള്‍ നീണ്ട ദുരന്തഭരണത്തില്‍ നിന്ന് ത്രിപുര മോചിതയായിത്തുടങ്ങിയിരിക്കുന്നു. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള മുഖ്യമന്ത്രി ബിപ്ലവ് ദേവ് നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാനും സംസ്്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന രണ്ടര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ത്രിപുരയിലുള്ളത്. മൂന്നു പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച നാലാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള ശമ്പളമാണ് ഇന്നും ത്രിപുരയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇടതു സര്‍ക്കാരിന് കീഴില്‍ ഏറെ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടിവന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ ത്രിപുരയുടെ വികസനമടക്കമുള്ള വിഷയങ്ങളിലും പ്രതിഫലിച്ചു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഇടതു സര്‍ക്കാരില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്നതായി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുസൃതമായി മറ്റു തൊഴില്‍ മേഖലകളിലും തീരെ കുറഞ്ഞ വേതന വ്യവസ്ഥകളാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബിജെപി സര്‍ക്കാര്‍ വന്നതോടെ സര്‍ക്കാരിതര മേഖലയിലെ ശമ്പള പരിഷ്ക്കരണമടക്കം യാഥാര്‍ത്ഥ്യമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നീ മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കുന്നതിനായി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ത്രിപുര സര്‍ക്കാരിന്റെ തീരുമാനവും ഏറെ ശ്രദ്ധനേടി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംഘടനകള്‍ 171 ദിവസമായി സമരരംഗത്തായിരുന്നു. കേസന്വേഷണം സിബിഐയ്ക്ക് വിടാനുള്ള ബിപ്ലവ് ദേവ് സര്‍ക്കാരിന്റെ നിലപാടിനെ മാധ്യമലോകം ഒന്നടങ്കം സ്വാഗതം ചെയ്തിട്ടുണ്ട്. ആധുനിക ത്രിപുരയുടെ ശില്‍പ്പിയും മാണിക്യ രാജവംശത്തിലെ മാഹാരാജാവുമായിരുന്ന വീര്‍ വിക്രംകിഷോര് മാണിക്യ ബഹാദൂറിന്റെ പേര് അഗര്‍ത്തല വിമാനത്താവളത്തിന് ഇടാനുള്ള തീരുമാനവും ബിപ്ലവ് ദേവ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദിവാസി സംഘടനകളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു അവരുടെ പ്രീയപ്പെട്ട രാജാവിന്റെ പേര് വിമാനത്താവളത്തിന് ഇടുകയെന്നത്. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച ചാരിലാം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മറ്റു സുപ്രധാന തീരുമാനങ്ങള്‍ ബിപ്ലവ്ദേവ് സര്‍ക്കാര്‍ പ്രഖ്യാപിക്കാതിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ വലിയ മാറ്റങ്ങള്‍ക്ക് ത്രിപുര ഒരുങ്ങുകയാണ്.
കാല്‍നൂറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് തിരശ്ശീലയിട്ട ജനങ്ങള്‍ ബിപ്ലവ്ദേവ് സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ത്രിപുരയിലെ കനത്ത തോല്‍വി അടിത്തറയിളക്കിയ സിപിഎം, സംഘടനാപരമായും സാമ്പത്തികമായും വലിയ തിരിച്ചടി നേരിടുമ്പോഴാണ് ജനകീയ നടപടികളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെപ്പറ്റിയുള്ള ശരിയായ അന്വേഷണങ്ങള്‍ ആരംഭിക്കാനും ബിജെപി തയ്യാറെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ബിപ്ലവ് ദേവ് അടക്കം സിപിഎം അക്രമത്തിനിരയാണ്. വീടുകയറിയുള്ള ആക്രമണത്തിനിരയായ ദേവ് മുഖ്യമന്ത്രിക്കസേരയില്‍ എത്തിയതോടെ സിപിഎമ്മിന്റെ കീഴില്‍ തഴച്ചുവളര്‍ന്ന അക്രമിസംഘങ്ങളും ഏറെ ഭയപ്പാടിലാണ്. പോലീസ് സംവിധാനത്തിലടക്കം സമൂലമായ അഴിച്ചുപണി നടപ്പാക്കി ത്രിപുരയിലെ ക്രമസമാധാന നില ശക്തമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ അറ്റത്തുള്ള ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയിലെ പുതിയ സര്‍ക്കാരും പുതിയ ഭരണക്രമവും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: