ന്യൂദല്‍ഹി: മലയാളിയും മുന്‍ ക്യാപ്റ്റനുമായ പി.ആര്. ശ്രീജേഷ് കോമണ്‍വെല്‍ത്ത് ഗെയിംസിനുളള ഇന്ത്യന്‍ ഹോക്കി ടീമില്‍ തിരിച്ചെത്തി. അതേസമയം മുന്നായകന് സര്‍ദാര്‍ സിങ്ങിനെ ഒഴിവാക്കി. പതിനെട്ടംഗ ടീമിനെ മന്‍പ്രീത് സിങ് നയിക്കും. സി. സിങ് കന്ഗുജാമാണ് ഉപനായകന്‍
അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് പര്യനത്തിലെ മികച്ച പ്രകടനമാണ് ,പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ ശ്രീജേഷിന് വീണ്ടും ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. 2017 ലെ അസ്ലന്‍ഷാ ടൂര്‍ണമെന്റിനിടയ്ക്ക് കാലിന് പരിക്കേറ്റ ശ്രീജേഷ് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നു.
ഈ വര്‍ഷത്തെ അസ്ലന്‍ഷാ ടൂര്‍ണമെന്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മുന്‍ നായകനായ സര്‍ദാര്‍ സിങ്ങിനെ ഒഴിവാക്കിയത്.
മന്‍പ്രീത് സിങ്ങിന്റെ നായകത്വത്തിലാണ് ഇന്ത്യ 2017 ലെ ഏഷ്യാ കപ്പ് നേടിയത്. തുടര്‍ന്ന് ഭുവനേശ്വറില്‍ അരങ്ങേറിയ ഹോക്കി ലോക ലീഗ് ഫൈനല്‍സില്‍ വെങ്കലവും നേടി.
ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ അടുത്തമാസമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. പാക്കിസ്ഥാനുള്പ്പെടുന്ന പൂള് ബിയിലാണ് ഇന്ത്യ മത്സരിക്കുക. ആദ്യ മത്സരത്തില്‍ ഏപ്രില്‍ ഏഴിന് പാക്കിസ്ഥാനെ നേരിടും. മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഇന്ത്യന്‍ ടീം: പി.ആര്. ശ്രീജേഷ് ,സൂരജ് കാര്കേര (ഗോള്‍ കീപ്പഴേ്സ്). രുപീന്ദര്‍ പാല് സിങ് , ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍ , കോതജിത്ത്് സിങ് , ഗുരീന്ദര്‍ സിങ് , അമിത് രോഹിദാസ് (പ്രതിരോധനിരക്കാര്‍). മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍) സി. സിങ് (വൈസ് ക്യാപ്റ്റന്‍), സുമിത്ത, വിവേക് സാഗര്‍ പ്രസാദ് (മധ്യനിരക്കാര്‍). ആകാശ് ദീപ് സിങ് , എസ് വി സുനില്‍, ഗുര്‍ജന്ത് സിങ് , മന്ദീപ് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, ദില്‍പ്രീത് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: