അവാര്‍ഡ് കിട്ടുന്നതിനു മികവിനെക്കാള്‍ മറ്റെന്തെക്കയോകൂടി വേണമെന്ന് പണ്ടേ പ്രേക്ഷകര്‍ക്കുള്ള തോന്നലാണ്.വര്‍ഷങ്ങളായുള്ള ഒരുതരം വിശ്വാസമാണത്.സുന്ദരനായ നായക വേഷങ്ങള്‍ക്കുമാത്രം കിട്ടിക്കൊണ്ടിരുന്ന ഇത്തരം അവാര്‍ഡുകള്‍ ചിലപ്പോഴൊക്ക കൈയബദ്ധംപോലെ പ്രമുഖനും സുന്ദരനുമല്ലാത്തവരുടെ നല്ല വേഷങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്.അങ്ങനെ കിട്ടിയപ്പോഴൊക്കെ പൊതുജനം തങ്ങള്‍ക്കു കിട്ടിയഅവാര്ഡുകൂടിയാണെന്നു തിരിച്ചറിഞ്ഞിരുന്നു.ഇത്തവണ ഇന്ദ്രന്‍സിനെ നല്ല നടനായി തെരഞ്ഞെടുത്തപ്പോള്‍ ഉണ്ടായതും ഇത്തരം അനുഭവമാണ്.
സിനിമാക്കാര്‍ക്ക് വേഷങ്ങള്‍ തുന്നിക്കൊടുത്ത് പിന്നീടങ്ങോട്ട് സിനിമയിലെ കഥാപാത്രമായി വേഷംകെട്ടാനുള്ള ഭാഗ്യമുണ്ടായ നടനാണ് ഇന്ദ്രന്‍സ്.ഹാസ്യ താരമായി അരങ്ങു കുറിച്ച് ആളുകളെ ചിരിപ്പിച്ച് പെട്ടന്ന് പേരുംപെരുമയും നേടാന്‍ സാധാരണക്കാരനായ ഈ തയ്യല്‍ക്കാരനു കഴിഞ്ഞു.നീണ്ട കഴുത്തും എല്ലിച്ച ശരീരവും വലിയ ചെവിയും പാറിയ സ്വരവുമായി പുതിയൊരു കോമഡി ജനുസ് തന്നെ തീര്‍ക്കുകയായിരുന്നു ഇന്ദ്രന്‍സ്.താനല്ല ഇന്ദ്രന്‍സാണ് സൂപ്പര്‍ താരമെന്ന് ഒരിക്കല്‍ മമ്മൂട്ടി തന്നെ പറഞ്ഞത് ഇന്ദ്രന്‍സിന്റെ ഇരിക്കപ്പൊറുതിയില്ലാത്ത തിരക്കുകൊണ്ടായിരുന്നു.
നര്‍മ വേഷങ്ങള്‍ക്കിടയിലും സ്വഭാവ നടന്റെ വഴുതിമാറിവന്ന ചെറുവേഷങ്ങളില്‍ ഇന്ദ്രന്‍സ് സ്വാഭാവികമായും മിന്നുന്നത് പ്രേക്ഷകലോകം തിരിച്ചറിഞ്ഞിരുന്നു.ഹാസ്യ കഥാപാത്രങ്ങളില്നിന്നുമുള്ള ഈ മാറ്റത്തിന് വളരെ അകലമുണ്ടായിരുന്നു.രണ്ടും രണ്ടാണെന്ന ബോധ്യങ്ങള്‍ ഈ നടനുണ്ടായിരുന്നു.ഈ ഉറപ്പിന്റെ പുറത്താണ് ഇന്ദ്രന്‍സിന് തികച്ചും വ്യത്യസ്തമാര്‍ന്ന മികവു വേഷങ്ങള്‍ കിട്ടിത്തുടങ്ങുന്നത്.അതെല്ലാം അദ്ദഹം പ്രതിഭയുടെ മിന്നലാക്കി മാറ്റി.രഞ്ജിത്തിന്റെ ലീലയില്‍ കൊച്ചപ്പന് എന്ന കഥാപാത്രത്തിന്റെ പെരുമാറ്റം മോഹിപ്പിക്കുന്നതായിരുന്നു.അങ്ങനെ സൂക്ഷ ചലനങ്ങളും നോട്ടവും തദനുസൃതമായ ആരോഹണാവരോഹണങ്ങളുള്ള സംഭാഷണങ്ങളുംകൊണ്ട് അത്തരം കഥാപാത്രങ്ങളോടു ഇന്ദ്രന്‍സ് നീതി പുലര്‍ത്തി.അത്തരം മികവിലേക്കുള്ള ചവിട്ടുപടികള്ക്കിടയിലാണ് ഇപ്പോള്‍ ഇന്ദ്രന്‍സിന് ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടന്തുള്ളല് കലാകാരന്റെ വേഷത്തിന് മികവിന്റെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: