ഏകയിന മത്സ്യകൃഷി: ഒരു ഇനം മത്സ്യത്തെ മാത്രം കൂട്ടമായി ഒരു കുളത്തില്‍ കൃഷി ചെയ്യുന്ന രീതിയാണിത്. സാധാരണയായി ഇത്തരം കൃഷിക്ക് തിരഞ്ഞെടുക്കുന്ന മത്സ്യയിനങ്ങള്‍ സിലോപ്പിയ, വരാല്, കാര്‍പ്പ്, മുഷി, കാരി, ചെമ്മീന്‍ എന്നിവയാണ്.
സമ്മിശ്രകൃഷി: ഒരു കുളത്തില്‍ തന്നെ വിവിധയിനം അനുയോജ്യമായ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് സമ്മിശ്രകൃഷി. ഇന്ന് പ്രചാരത്തില്‍ ഉള്ളതും ചെലവ് കുറഞ്ഞതും ആദായകരവുമായ രീതിയാണിത്. വിവിധയിനം മത്സ്യയിനങ്ങള്‍ തമ്മില്‍ ഭക്ഷണകാര്യത്തില്‍ വ്യത്യസ്തരാണെങ്കിലും തമ്മില്‍ പൊരുത്തപ്പെടുന്നവയായിരിക്കും. പ്രധാനമായും മുഷി, കാരി, കാര്‍പ്പ് എന്നീയിനങ്ങള്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്. ഇതു കൂടാതെ നെല്‍വയലുകളില്‍ ഒരു നെല്ലും മീനും പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷിയും ചെയ്യുന്നുണ്ട്.
സംയോജിത മത്സ്യകൃഷി: മൃഗസംരക്ഷണത്തോടോപ്പവും മറ്റ് കൃഷികളോടൊപ്പവും മത്സ്യ കൃഷി ചെയ്യുന്ന രീതിയുണ്ട്. ഈ കൃഷിരീതി മറ്റേതൊരു രീതിയേക്കാളും ഉത്പാദനതോത് വര്‍ധിപ്പിക്കുന്നതാണ്. കാരണം സംയോജിതമായി മൃഗസംരക്ഷണവും ഉള്ളതുകൊണ്ട് മൃഗങ്ങളുടെ വിസര്‍ജ്ജ്യം മത്സ്യക്കുളത്തിന് വളമായി മാറുന്നു. കാര്‍പ്പാണ് ഈ കൃഷി രീതിക്ക് അനുയോജ്യമായത്. ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ കൃത്രിമ കുളങ്ങളിലും സ്വാഭാവിക കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്. മറ്റ് കൃഷിയില്‍ വിത്തുപാകുന്നതുപ്പോലെ മത്സ്യകൃഷിയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി നിക്ഷേപിക്കുന്നു. നിക്ഷേപിക്കുന്ന സമയത്ത് മത്സ്യക്കുഞ്ഞുങ്ങളുടെ വലുപ്പവും കാലാവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്. വളര്‍ച്ചയെത്താത്ത മത്സ്യത്തെ നിക്ഷേപിക്കുന്നതുമൂലം അവ ചത്തു പൊങ്ങാനിടയുണ്ട്. ഒരു ഹെക്ടറില്‍ 7000 മുതല്‍ 10000 വരെ മത്സ്യങ്ങളെ വളര്‍ത്താം. സമ്മിശ്ര മത്സ്യകൃഷി അവലംബിക്കുകയാണെങ്കില്‍ കട്ല, കാര്‍പ്പ് എന്നിവ 40 ശതമാനവും മധ്യത്തില്‍ രോഹും 30 ശതമാനവും അടിത്തട്ടില്‍ ജീവിക്കാന്‍ ശേഷിയുള്ള മൃഗാള്‍, കോമണ്‍കാര്‍പ്പ് എന്നിവ 30 ശതമാനവും വളര്‍ത്താവുന്നതാണ്. ഇത്തരത്തിലാണെങ്കില്പ്പോലും ശരാശരി കൃഷി ചെയ്യാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് ജൈവോല്പ്പന്നത്തിനും കുളത്തിന്റെ വലിപ്പമനുസരിച്ചും വിഭിന്നമാണ്.
വളര്‍ച്ച മൂന്ന് ഘട്ടങ്ങളില്‍
മൂന്ന് ഘട്ടങ്ങളിലായാണ് മത്സ്യവളര്‍ച്ച. അതില്‍ത്തന്നെ രണ്ടാംഘട്ടത്തില്‍ വളര്‍ച്ചാനിരക്ക് കൂടുതലാണ്. ശരാശരി ഒരു ഹെക്ടറില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഭാരമുണ്ടായിക്കഴിഞ്ഞാല് 1000 മുതല്‍ 2500 കിലോഗ്രാം വരെ മത്സ്യം വിളവെടുക്കാവുന്നതാണ്. മത്സ്യങ്ങളുടെ ആഹാരക്രമത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കാരണം മത്സ്യത്തിന് ദഹിക്കുന്നതും സുലഭമായിരിക്കുന്നതുമായിരിക്കണം തീറ്റ. ചെറുസസ്യങ്ങളും പ്രാണികളുമാണ് ആഹാരപദാര്‍ത്ഥങ്ങള്‍. വേരുകള്‍, പുല്ല്, കിഴങ്ങ്, ഞണ്ട്, കൊഞ്ച്, മുട്ട, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും പൊടിച്ചോ ഉണക്കിയോ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: