കൊച്ചി: ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പ് ‘ഊബര്‍ ഈറ്റ്സ്’ 15 മുതല്‍ കൊച്ചിയിലും. ഇരുനൂറിലേറെ റസ്റ്റോറന്റുകള്‍ പങ്കാളികളായ ഈ സേവനം കലൂര്‍, പനമ്പള്ളി നഗര്‍, മറൈന്‍ ഡ്രൈവ്, എളംകുളം തുടങ്ങി യഭാഗങ്ങളില് ലഭ്യമായിരിക്കും.
കൊക്കോ ട്രീ, ഗോകുല്‍ ഊട്ടുപുര, മിലാനോ ഐസ്ക്രീംസ്, ചായ് കോഫി, സര്‍ദാര്‍ജി ദാ ദാബ തുടങ്ങിയയിടങ്ങളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഇതു സഹായിക്കും.
പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍ ഒരു രൂപ വിതരണ നിരക്കെന്ന നിലയില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഭക്ഷണം ഓഡര്‍ ചെയ്യുന്നതിനുവേണ്ടി ആദ്യം ഊബര്‍ ഈറ്റ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് ഭക്ഷണം എത്തിക്കേണ്ട വിലാസം രേഖപ്പെടുത്തിയ ശേഷം ഓര്‍ഡര്‍ ചെയ്യാം. പേടിഎം വഴിയോ ഭക്ഷണം ലഭിക്കുന്ന സമയത്തോ പണം നല്‍കാനാകും. ഓര്‍ഡറിന്റെ അപ്ഡേറ്റുകള് ഭക്ഷണം വിതരണം ചെയ്യുന്നതു വരെ തല്‍സമയം പരിശോധിക്കാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: