: കേരളത്തില്‍ ബി.എസ്.എന്‍.എല്‍ നല്കുന്ന 4 ജി സേവനം നിലവില്‍ വന്നു. ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവയെ ആദ്യ കാള്‍ വിളിച്ചു ഉത്ഘാടനം ചെയ്തു. തുടക്കത്തില്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല ടെലിഫോണ്‍ എക്സ്ചേഞ്ച്, ടൗണ്‍, ചെമ്മണ്ണാര്‍, കല്ലുപാലം, സേനാപതി എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും. മറ്റു് പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റര്‍നാഷണല്‍ മൊബൈല്‍ പ്രീ പെയ്ഡ് റോമിംഗ് സൗകര്യംഅമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ റ്റിമൊബൈല് കമ്പനിയുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ മൊബൈല്‍ പ്രീ പെയ്ഡ് റോമിംഗ് സൗകര്യം നിലവില്‍ വന്നു. നേപ്പാളിലേക്കുള്ള റോമിംഗ് സൗകര്യം എന്‍സെല്‍ കമ്പനിയുമായി ചേര്‍ന്നാണ് നടപ്പാക്കിയിരിക്കുന്നത്
ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് മൊബൈല്‍ ഹോം പ്ലാന്‍ 67 അവതരിപ്പിച്ചു
തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അദ്ധ്യക്ഷ ശോഭ കോശിയ്ക്കു പുതിയ മൊബൈല്‍ ഹോം പ്രീപെയ്ഡ് പ്ലാനിന്റെ ആദ്യ സിം നല്‍കികൊണ്ട് കേരളാ ചീഫ് ജനറല്‍ മാനേജര്‍ ഡോ പിടി മാത്യു അവതരിപ്പിച്ചു.
ഉപഭോക്താവിന്റെ ഒരു ലാന്‍ഡ്ലൈന്‍ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കല്‍/റോമിംഗ് കാളുകള്‍ ഈ പ്ലാനിന്റെ പ്രത്യേകതയാണ്. 67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ ഇന്ത്യയില്‍ എവിടേക്കും റോമിംഗ് ഉള്‍പ്പെടെ ബി എസ് എന്‍ എല്‍ കോളുകള്‍ക്ക് സെക്കന്റിന് 1 പൈസയും മറ്റു കോളുകള്‍ക്ക് സെക്കന്റിന് 1.2 പൈസയുമാണ് നിരക്ക്. ആദ്യ മാസം 500 എംബി ഡാറ്റ സൗജന്യമായി ലഭിക്കും. 110, 200, 500, 1000 എന്നീ ടോപ്അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യം ലഭിക്കും.
ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി സ്കീം പ്രകാരം ഈ പ്ലാനില്‍ നിന്നും ഏതെങ്കിലും 4 ലോക്കല്‍ നമ്പറുകളിലേക്കു ബി.എസ്.എന്‍.എല്‍ നമ്പറിന് മിനിട്ടിനു 20 പൈസ നിരക്കിലും മറ്റു നമ്പറുകളിലേക്കു മിനിട്ടിനു 30 പൈസ നിരക്കിലും വിളിക്കാവുന്നതാണ്. ആദ്യ 30 ദിവസത്തേക്ക് 500 എംബി ഡാറ്റയും സൗജന്യമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: