കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത് കര്ഷകര്കര് ശുഭസൂചനയായിട്ടാണ് കാണുന്നത്.
കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് റബ്ബര്‍ നയം പ്രഖ്യാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇതിന്റെ ആദ്യപടിയായി കേന്ദ്ര ടൂറിസം, ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ 11ന് കോട്ടയത്ത് യോഗം നടത്തും. രാവിലെ 10.30ന് പുതുപ്പള്ളി റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരെ കൂടാതെ സഹകരണ സംഘങ്ങള്‍, കര്‍ഷക സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുക്കും. ചര്‍ച്ചയിലെ വിവരങ്ങള്‍ കേന്ദ്രവാണിജ്യമന്ത്രി സുരേഷ്പ്രഭുവിന് കൈമാറും. റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കി ക്രിയാത്മകമായ നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
ബജറ്റില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത് റബ്ബര്‍വിലയില്‍ ചെറിയ ഉയര്‍ച്ചയ്ക്ക് കാരണമാകും. 27.5 ശതമാനമാണ് പുതിയ തീരുവ. റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ടയര്‍ കമ്പനികളെ പിന്തിരിപ്പിക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുവ ഉയര്‍ത്തല്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ടയര്‍നിര്‍മാണ കമ്പനികളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നു. 2016-17ല്‍ റബ്ബര്‍ ഇറക്കുമതി 4,26,188 ടണ്ണും കയറ്റുമതി 20,920 ടണ്ണുമായിരുന്നു.
ഗ്രാമീണമേഖലയ്ക്ക് കേന്ദ്രബജറ്റില്‍ കൂടുതല്‍തുക അനുവദിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. ട്രാക്ടര്‍, ടൂവീലര്‍ വില്പനയില് വന്‍വര്‍ധനവ് ഉണ്ടാകും. ഇതുമൂലം ടയര്‍ മേഖലയ്ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. ഈ പ്രയോജനം കര്‍ഷകര്‍ക്ക് കൂടി ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: