മുംബൈ: ആഗോള ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണിയില്‍ കനത്ത ഇടിവാണ് നേരിടുന്നത്. സെന്‍സെക്സ് 1274.35 പോയന്റ് താഴ്ന്ന് 33482.81ലും നിഫ്റ്റി 371.40 പോയന്റ് താഴ്ന്ന് 10295.15ലുമാണ് എത്തി നില്‍ക്കുന്നത്.
അമേരിക്കന്‍, ഏഷ്യന്‍ വിപണികളിലെ തിരിച്ചടിയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. 2015 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് 1100 പോയന്റ്് താഴ്ചയാണ് രേഖപ്പെടുത്തിയത്. ആറര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ജപ്പാന്റെ നിക്കെ 4.6 ശതമാനവും ഓസ്ട്രേലിയന്‍ മാര്‍ക്കറ്റ് 3 ശതമാനവും ദക്ഷിണ കൊറിയ 2 ശതമാനവും തിരിച്ചടി നേരിടുകയാണ്. മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്സ്, ബാങ്കിങ്ങ്, എണ്ണ പ്രകൃതി വാതക വിപണികളിലാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച. സെന്‍സെക്സിലെ എല്ലാ കമ്പനികളും നഷ്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: