മറയൂര്‍: വിളവെടുപ്പ് കൂലിയും മാര്‍ക്കറ്റില്‍ എത്തിക്കുന്ന ചിലവും പോലും ലഭിക്കാതെ തമിഴ്നാട്ടിലെ തക്കാളി കര്‍ഷകര്‍.
സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഉദുമലപേട്ട മാര്‍ക്കറ്റില്‍14 കിലോഗ്രാം തൂക്കം വരുന്ന ഒന്നാം തരത്തില്‍പെട്ട ഒരു പെട്ടി തക്കാളിക്ക് 50 രൂപ മാത്രമാണ് ലഭിച്ചത്.ടണ്‍ കണക്കിന് തക്കാളി മാര്‍ക്കറ്റിലേക്ക് എത്തിയെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ഇവിടെ തന്നെ കെട്ടികിടക്കുകയാണ്.
തമിഴ്നാട്ടിലെ ഉരല്പെട്ടി, എളയംപത്തൂര്, കണ്ണമനായ്ക്കനൂര്എന്നിവിടങ്ങളിലെ ഹെക്ടര്‍ കണക്കിന് തോട്ടങ്ങളിലാണ് തക്കാളിനശിച്ചുകൊണ്ടിരിക്കുന്നത്. ഒരു കിലോഗ്രാമിന്മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ഒരു പെട്ടി തക്കാളി പറിച്ചെടുക്കുന്നതിന് 15 മുതല്‍ 20 രൂപ വരെ ചിലവു വരാറുണ്ട.്ഇത് തോട്ടത്തില്‍ നിന്നും വാഹനത്തില്‍ കയറ്റിമാര്ക്കറ്റില് എത്തിക്കുന്ന ഇനത്തില്‍ 20 രൂപയോളം ചിലവുണ്ട്. മര്‍ക്കറ്റില്‍ എത്തുന്ന തക്കാളി പെട്ടി ഒന്നിന്മൂന്ന് രൂപ കമ്മീഷന് നല്‍കേണ്ടിവരുന്നു. ഈ അവസ്ഥയിലും കേരളത്തില്‍ ഒരുകിലോ തക്കാളിക്ക് 15 മുതല്‍ 20 രൂപ വരെ വില്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: