മുംബൈ: ആഗോള ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണിയിൽ കനത്ത ഇടിവാണ് നേരിടുന്നത്. സെൻസെക്സ് 1274.35 പോയിന്റ് താഴ്ന്ന് 33,482.81ലും നിഫ്റ്റി 371.40 പോയിന്റ് താഴ്ന്ന് 10,295.15ലുമാണ് എത്തി നിൽക്കുന്നത്. യു എസ്, ഏഷ്യൻ മാർക്കറ്റുകളിലെ തിരിച്ചടിയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. 2015 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്.
അമേരിക്കൻ സൂചികയായ ഡൗ ജോൺസ് 1100 പോയിന്റാണ് താഴ്ച രേഖപ്പെടുത്തിയത്. ആറര വർഷത്തിനിടയിലെ വലിയ ഇടിവാണിത്. ജപ്പാന്റെ നിക്കെ 4.6 ശതമാനവും ഓസ്ട്രേലിയൻ മാർക്കറ്റ് 3 ശതമാനവും ദക്ഷിണ കൊറിയ 2 ശതമാനവും തിരിച്ചടി നേരിടുകയാണ്.
മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ബാങ്കിംഗ്, എണ്ണ പ്രകൃതിവാതക വിപണികളിലാണ് ഏറ്റവും കൂടുതൽ തകർച്ച നേരിടുന്നത്. സെൻസെക്സിലെ എല്ലാ കമ്പനികളുടെ ഓഹരികളും നഷ്ടത്തിഷാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: