കൊച്ചി: വ്യാപാരികള്‍ക്കായി ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം വിപുലീകരിക്കാന്‍ പേടിഎം തയ്യാറെടുക്കുന്നു.
പ്രത്യേക ചാര്‍ജില്ലാതെ രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് പ്രോത്സാഹിപ്പിക്കുന്നത്.
ഇതിനായി കമ്പനി ഈ വര്‍ഷം 500 കോടി രൂപ രാജ്യത്ത് മുതല്‍ മുടക്കം. പേടിഎം ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ സാധാരണയായി മണി വാലറ്റിലാണ് പണം എത്തുന്നത്.
എന്നാല്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ പണമിടപാടുകള്‍ നടത്താമെന്നതാണ് സവിശേഷത.
2009-ല്‍ ആരംഭിച്ച ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ പേടിഎം കേരളത്തില്‍ പണമിടപാടുകള്‍ക്കായി ഒരു ലക്ഷത്തോളം വ്യാപാരികള്‍ ഉപയോഗിക്കുന്നുണ്ടെന്നും 67 ശതമാനവും കൊച്ചിയില്‍ നിന്നാണെന്നും പേടിഎം റീജണല്‍ ഹെഡ് ടോം ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: