മുംബൈ: ഇയാന്‍ ഹ്യൂമിന്റെ മികവില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റി എഫ് സിയെ തോല്‍പ്പിച്ചു. ഹ്യൂമാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പത്ത മത്സരങ്ങളില്‍ 14 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.
മുംബൈയുടെ നീക്കത്തോടെയാണ് കളി തുടങ്ങിത്. ബ്ലാസ്റ്റേഴ്സും അവസരത്തിനൊത്തുയര്‍ന്നതോടെ ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. എന്നാല്‍ 23-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയ ഇയാന്‍ ഹ്യൂമാണ് ഗോള്‍ നേടിയത്. സിഫ്നിയോസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രികിക്ക് പെക്കുസണ് മുംബൈ താരങ്ങള്‍ സജ്ജമാകുന്നതിന് മുമ്പേ ഹ്യൂമിന് നീട്ടിയടിച്ചുകൊടുത്തു. കുതിച്ചു പാഞ്ഞ ഹ്യൂം , ഓടിക്കയറിവന്ന മുംബൈ ഗോളിയെ കബളിപ്പിച്ച് പന്ത് വലതുകാല്‍ കൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു. 1-0. ഗോള്‍ വീണതോടെ മുംബൈ പോരാട്ടം മുറുക്കി. പലതവണ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാതെ പോയി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ്ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴചവെച്ചത്. നിരന്തരം അവര്‍ മുംബൈ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. 80-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. ഗോള്‍ മുഖത്തിനടുത്ത് നിന്ന് ഇയാന്‍ ഹ്യൂമെടുത്ത ഫ്രീക്കിക്ക് മുംബൈയുടെ പ്രതിരോധ ഭിത്തി ഭേദിച്ചെങ്കിലും ഗോളി വീണുകിടന്ന് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: