സെഞ്ചുറിയന്‍: നായകന് വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പട്ടാളത്തിന്റെ കരുത്തില്‍ ഇന്ത്യ പൊരുതുന്നു. വിക്കറ്റുകള്‍ കൊഴിയുമ്പോഴും അമരക്കാരനായി നിന്ന് ടീമിനെ കരക്കെത്തിക്കാന്‍ തുഴയുന്ന നായകന് ശതകത്തിനടുത്തെത്തി നില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 183 റണ്‍സ് എടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 152 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് അഞ്ചു വിക്കറ്റ് മാത്രം. ആതിഥേയര്‍ ഒന്നാം ഇന്നിങ്ങ്സില്‍ 335 റണ്‍സാണെടുത്തത്.
സ്റ്റെമ്പടുക്കുമ്പോള് കോഹ് ലി 85 റണ്‍സുമായി ക്രീസിലുണ്ട്. ആദ്യ ടെസ്റ്റില്‍ അടിച്ചു തകര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയാണ് (11) നായകന് കൂട്ട്.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.28 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ രാഹുലാണ് പുറത്തായത്. പത്ത് റണ്‍സ് കുറിച്ച രാഹുലിനെ സ്വന്തം ബൗളിങ്ങില്‍ മോര്‍ക്കല്‍ പിടികൂടി. തുടര്‍ന്നെത്തിയ പൂജാര സംപൂജ്യനായി മടങ്ങി. നിദിയുടെ ത്രോയില്‍ റണ്‍ ഔട്ടായി – .ഇന്ത്യ രണ്ട് വിക്കറ്റിന് 28 റണ്‍സ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ക്രീസിലെത്തിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നത്. ഓപ്പണര്‍ മുരളി വിജയും കോഹ് ലിയും മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ധ ശതകത്തിന് നാല് റണ്‍സ് അകലെവച്ച് വിമുരളി വിജയ് പുറത്തായി. മഹരാജിന്റെ പന്തില്‍ ഡിക്കോക്ക് ക്യാച്ചെടുത്തു. 126 പന്ത് നേരിട്ട മുരളി വിജയ് ആറ് ബൗണ്ടറിയടിച്ചു.
ആദ്യ ടെസ്റ്റില്‍ നിറംമങ്ങിയ രോഹിത് ശര്‍മയക്ക് ഇന്നലെയും മികവ് കാട്ടാനായില്ല. പത്ത് റണ്‍സ് കുറിച്ച ശര്‍മ റബഡയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വൃദ്ധിമാന്‍ സാഹക്ക പകരമെത്തിയ വിക്കറ്റ് കീ്പ്പര്‍ പാര്‍ത്ഥിവ് പട്ടേലിനും പിടിച്ചു നില്ക്കാനായില്ല. നിദിയുടെ പന്തില്‍ ഡികോക്കിന് പിടികൊടുത്തു.
നേരത്തെ ആറിന് 269 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിന് മുമ്പ് 335 റണ്‍സിന് പുറത്തായി. 24 റണ്‍സുമായി ആദ്യ ദിനം പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ 63 റണ്‍സ് എടുത്തു.
അശ്വിന് 113 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഇയാന്‍ ശര്‍മ 46 റണ്‍സ് വിട്ടുകൊടുത്ത്് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്ങ്സ് ഡി എല്‍ഗാര്‍ സി വിജയ് ബി അശ്വിന് 31, എ കെ മാര്‍ക്രം സി പട്ടേല്‍ ബി അശ്വിന് 94, അംല റണ്‍ ഔട്ട് 82, എ ബി ഡിവില്ലിയേഴ്സ് ബി ഇയാന്‍ ശര്‍മ 20, ഡു പ്ലെസിസ് ബി ഇയാന്‍ ശര്‍മ 63, ഡിക്കോക്ക് സി കോഹ് ലി ബി അശ്വിന് 0, ഫിലാന്‍ഡര്‍ റണ്‍ഔട്ട് 0, മഹരാജ് സി പട്ടേല്‍ ബി മുഹമ്മദ് ഷമി 18, റബഡ സി പാണ്ഡ്യ ബി ഇയാന്‍ ശര്‍മ 11, എം മോര്‍ക്കല്‍ സി വിജയ് ബി അശ്വിന് 6, എല്‍ നിഡി നോട്ടൗട്ട് 1, എക്സ്ട്രാസ് 9, ആകെ 335.
വിക്കറ്റ് വീഴ്ച: 1-85, 2-148, 3-199, 4-246, 5-250, 6-251, 7-282, 8-324, 9-333.
ബൗളിങ്ങ്: ജെ ജെ ബുംറ 22-6-60-0, മുഹമ്മദ് ഷമി 15-2-58-1,ഇയാന്‍ ശര്‍മ 22-4-46-3, എച്ച്.എച്ച്് പാണ്ഡ്യ 16-4-50-0, അശ്വിന് 38.5 – 10-113-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: