തിരുവനന്തപുരം: പാര്‍ട്ടി സമ്മേളന വേദിയിലേക്ക് പോകാനായി മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തത് ഡിജിപി ലോക് നാഥ് ബെഹ്റ ഇടപെട്ടാണെന്ന് വിമാന കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്‍.
13 ലക്ഷം രൂപയ്ക്ക് ബംഗളുരുവില്‍ നിന്നും ഹെലികോപ്റ്റര്‍ കൊണ്ടുവരാനാണ് ആദ്യം ധാരണയായത്. പിന്നീട് മൈസൂരില്‍ നിന്നും എട്ട് ലക്ഷം രൂപയ്ക്ക് എത്തിക്കുകയായിരുന്നു. യാത്രയ്ക്ക് ക്ലിയറന്‍സ് നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡിജിപി നല്‍കിയിരുന്ന വിശദീകരണം. ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് ഏവിയേഷന്‍ കമ്പനിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: