രാജ്യത്തെ പത്തൊന്‍പത് ദേശീയ നിയമ സര്‍വ്വകലാശാലകള്‍ 2018 വര്‍ഷം നടത്തുന്ന പഞ്ചവത്സര റഗുലര്‍ ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബിഎസ്സി എല്‍എല്‍ബി, ബി.കോം എല്‍എല്‍ബി (Hons) കോഴ്സുകളിലേക്കും ഏകവര്‍ഷ റഗുലര്‍ എല്‍എല്‍എം കോഴ്സിലേക്കുമുള്ള കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് (CLAT 2018) കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മേയ് 13 ഞായറാഴ്ച നടത്തും. ഉച്ചക്കുശേഷം 3 മുതല്‍ 5 മണിവരെയാണ് പരീക്ഷ. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസാണ് ക്ലാറ്റ്-2018 ന്റെ സംഘാടകര്‍. അഭിഭാഷകരും ന്യായാധിപന്മാരുമൊക്കെയാകാന് ആഗ്രഹമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായ കോഴ്സുകളാണിത്. അപേക്ഷ ഓണ്‍ലൈനായി www.clat.ac.in- എന്ന വെബ്സൈറ്റിലൂടെ നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ മതി.
പഞ്ചവത്സര നിയമ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ മൊത്തം 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 40 % മാര്‍ക്ക് മതി. 2018 മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കുന്നതാണ്. പ്രായപരിധിയില്ല.
എല്‍എല്‍എം പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നിയമബിരുദമെടുത്തവര്ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 50 % മാര്‍ക്ക് മതി. 2018 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.
അപേക്ഷാഫീസ് 4000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 3500 രൂപ. മുന്‍കാല ചോദ്യപേപ്പറുകള്‍ ലഭിക്കുന്നതിന് 500 രൂപ അധികം നല്‍കണം. നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ www.clat.ac.in- ല്‍ ഉണ്ട്. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 20 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് ടെസ്റ്റില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. ഇംഗ്ലീഷ് കോംപ്രിഹെന്ഷന് (40 മാര്‍ക്ക്), ജനറല്‍ നോളഡ്ജ് ആന്റ് കറന്റ് അഫയേഴ്സ് (50), ന്യൂമെറിക്കല്‍ എബിലിറ്റി (മാത്തമാറ്റിക്സ്) (20), ലീഗല്‍ ആപ്ടിട്യൂഡ് (50), ലോജിക്കല്‍ റീസണിംഗ് (40) വിഷയങ്ങളില്‍ അറിവ് പരിശോധിക്കുന്ന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ശരി ഉത്തരത്തിന് ഓരോ മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് വീതം കുറയും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്ക് രീതിയാണ്.
എല്‍എല്‍എം േപ്രാഗ്രാമിലേക്കുള്ള ടെസ്റ്റില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 150 ചോദ്യങ്ങള്‍ ഉണ്ടാവും. കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, ജൂറിസ് പ്രൂഡന്‍സ്, കോണ്‍ട്രാക്ട്, ക്രിമിനല്‍ ലോ, ഇന്റര്‍നാഷണല്‍ ലോ മുതലായ വിഷയങ്ങളില്‍നിന്നും ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് വീതം കുറയും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയാണ്.
ഉത്തര സൂചിക മേയ് 15 ന് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഫലം മേയ് 31 ന് പ്രസിദ്ധീകരിക്കും.
‘ക്ലാസ്റ്റ്-2018’ റാങ്ക് പരിഗണിച്ച് അഡ്മിഷന് നല്കുന്ന 19 ദേശീയ നിയമ സര്‍വ്വകലാശാലകള്‍ ഇവയാണ്-
$ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കൊച്ചി
$ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബംഗളൂരു.
$ നല്‍സാര്‍ ഹൈദ്രാബാദ്
$ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി, ഭോപ്പാല്‍
$ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ്, കൊല്‍ക്കത്ത
$ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ജോധപൂര്‍
$ ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്സിറ്റി, റായ്പൂര്‍
$ ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഗാന്ധിനഗര്‍
$ ഡോ. രാം മനോഹര്‍ ലോഹിയ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ലക്നൗ
$ രാജീവ്ഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലോ, പഞ്ചാബ്
$ ചാണക്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, പാറ്റ്ന
$ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഒഡീഷ
$ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്റ് റിസര്‍ച്ച് ഇന്‍ ലോ, റാഞ്ചി
$ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആന്റ് ജുഡീഷ്യല്‍ അക്കാഡമി, ആസാം
$ ദാമോദരം സഞ്ജീവയ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, വിശാഖപട്ടണം
$ തമിഴ്നാട് നാഷണല്‍ ലോ സ്കൂള്‍, തിരുച്ചിറപ്പള്ളി
$ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി, മുംബൈ
$ നാഷണല്‍ ലോ യൂണിവേഴ്സിറ്റി, നാഗ്പൂര്‍
$ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി, ഔറംഗബാദ്
ക്ലാറ്റ് 2018 ന്റെ സമഗ്രവിവരങ്ങള്‍ www.clat.ac.in- ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: