ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ ഭാഷയിലാണ് പാക്കിസ്ഥാനോട് സംസാരിക്കുന്നതെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനില്‍ അമേരിക്കയ്ക്ക് സംഭവിച്ച പരാജയത്തിനു ട്രംപ് പാക്കിസ്ഥാനെ ബലിയാടാക്കുകയാണെന്നും ഖ്വാജ പറഞ്ഞു.
അമേരിക്കയുമായുള്ള ബന്ധം മോശമായതിനെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അടിയന്തിര പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷമാണ് ഖ്വാജയുടെ പ്രതികരണം. പാക്കിസ്ഥാന്റെ അന്തസ് നിലനിര്‍ത്തുന്ന തരത്തിലുള്ള ബന്ധം മാത്രമേ ഇനി അമേരിക്കയുമായി ഉണ്ടാകുവെന്ന് സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: