ന്യൂദല്‍ഹി: വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിവാദ മദ്യരാജാവ് വിജയ് മല്ല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കി ദല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി പ്രഖ്യാപിച്ചു.
വിദേശ നാണ്യ നിയന്ത്രണ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പലകുറി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ദീപക് ഷെറാവത്തിന്റെ നടപടി.
മല്ല്യക്കെതിരെ നിരവധി കേസുകളാണുള്ളത്. ഈ സാഹചര്യത്തില്‍ ബലമായി എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ലണ്ടനിലുള്ള മല്ല്യയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്കിയ കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വാദം നടന്നുവരികയാണ്.
വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്ത് മല്ല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ഈ പണം വളഞ്ഞ വഴിയില്‍ ബ്രിട്ടന് അടക്കം പല വിദേശരാജ്യങ്ങളിലുള്ള തന്റെ അക്കൗണ്ടുകളിലേക്ക് മല്ല്യ മാറ്റുകയും ചെയ്തു, കള്ളപ്പണം വെളുപ്പിച്ചെന്നതടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: