ഭയം പരസ്പരം വിശ്വാസമില്ലായ്മ എന്ന ഭയം തന്നെ യുദ്ധകാരണവും. ഒരുവനില്‍ എല്ലാ ഉപനിഷദുകളെയുംപോലെ ഗീത പ്രാധാന്യം നല്കിയിരിക്കുന്നു. ഭയം-ആത്മബലരാഹിത്യം ബലഹീനതയാണ്. ‘നായമാത്മാ ബലഹീനേനലഭ്യഃ’ എന്നും കാണുന്നുണ്ട് പ്രമാണങ്ങളില്‍. ബലോപനിഷത്ത് എന്നുപോലും ഗീതയെയും ഉപനിഷത്തുകളെയും വിശേഷിപ്പിച്ച ആചാര്യന്മാരുണ്ട്. പ്രകൃതിയില്‍ മുഴുവനും അതിന്റെ വികൃതി എന്നപോലെ പലതരം ഭയങ്ങളാണ്. ഭര്‍തൃഹരി, ”ഭോഗേരോഗഭയം, കുലേച്യുതിഭയം, വിത്തേ നൃപാലാദ്ഭയം….. എന്നുതുടങ്ങി വൈരാഗ്യമേ വാഭയം” എന്ന് ഒരു സുഭാഷിതത്തില്‍ എഴുതിയിരിക്കുന്നു.
‘ഈശാവാസ്യമിദംസര്‍വം’ (ഈശം) മത്തപരതത് നാന്യത് കിഞ്ചിദസ്തി ധനഞ്ജയ (ഗീത7.7) എന്നീ ആപ്തവാക്യങ്ങള്‍ സര്‍വം ഈശ്വരമയമാണ്. പിന്നെ എന്തിന് ഭയം എന്ന് ചോദിക്കുന്നു. ”അഭയം സത്വസംശുദ്ധി….. (ഗീത 16.1) എന്നു തുടങ്ങുന്ന ഗീതാവാക്യങ്ങള്‍ ഭയത്തിന് സ്ഥാനമില്ല എന്ന് ഉദ്ഘോഷിക്കുന്നു.
ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല. അതിനാല്‍ എല്ലാറ്റിനോടും സൗഹൃദം, മൈത്രി, കരുണ എന്നിവയാണ് ഗീതയുടെ മുഖ്യ അനുശാസനം.അതിനാല്‍ ഗീതയുടെ മുഖ്യപ്രമേയം യുദ്ധമല്ല. മനുഷ്യരാശിയുടെ സര്‍വതോ മുഖമായ പുരോഗതിയും ശ്രേയസ്സുമാണ് ഗീത ഉറപ്പുതരുന്നത്. അതിനാല്‍ ഇങ്ങനെയെല്ലാമുള്ള ഗീതമാതാവിനെ
സ്വാദ്ധ്യായം ചെയ്ത്, മനനം ചെയ്ത്, അനുഗമിക്കുക
അംബത്വാം അനുസന്ധതാമി
ഭഗവദ്ഗീതേ…
പ്രകൃതിയും കര്‍മവും:
അനാസക്തിയോഗമായാണ് ഗാന്ധിജി ഗീതയെ അവതരിപ്പിച്ചത്. ലോകമാന്യതിലകന്‍ കര്മയോഗത്തിന് പ്രാമുഖ്യം നല്കി. യഥാര്‍ഥത്തില്‍ കര്‍മയോഗം എന്ന ആശയത്തില്‍, അനാസക്തിയും അടങ്ങിയിരിക്കുന്നു.
അസക്തോചരന്‍ കര്‍മപര മാപ്നോതി പൂരുഷഃ (ഗീത.കാ.3.19) പരമപരുഷനെ പ്രാപിക്കുക, അഥവാ ജീവിതയാത്രയുടെ ഉദാത്തവും അന്തിമവുമായ ലക്ഷ്യമായ മോക്ഷം കര്‍മത്തിലൂടെയല്ലാതെ സാധ്യമല്ല എന്ന് ഗീത. ലോകത്തിലുള്ള സകല പ്രതിഭാസങ്ങളും ജനനമരണാദികളും ഋതുഭേദങ്ങളും എല്ലാം ഓരോതരം കര്‍മങ്ങളാണ്. പ്രകൃതി-പ്രകര്‍ഷേണയുള്ള കൃതി, കര്‍മം എന്ന വാക്കില്‍ തന്നെ, കൃതി (കര്‍മം) ഇല്ലാതെ പ്രകൃതി , പ്രകൃതിയാവുകയില്ല എന്ന തത്ത്വം അടങ്ങിയിരിക്കുന്നു. ക്രിയാത്മകതയാണ് ഈ വിശ്വത്തെ ആകെ ബന്ധിച്ച് നിലനിര്‍ത്തുന്നതുതന്നെ. അതില്‍നിന്ന് വിട്ട് നില്ക്കാന് ആര്‍ക്കുംതന്നെ സാധ്യമല്ല.
”നമ്മെയൊക്കെയും ബന്ധിച്ച കാരണം
കര്‍മമെന്നറിയേണ്ടതു നിര്‍ണയം”
പ്രകൃതിയില്‍നിന്നും ഉറവയെടുത്ത് ഉണ്ടാകുന്ന ഗുണങ്ങളാല്‍ സമാവേശിതരായി എല്ലാ ജീവജാലങ്ങളും ഓരോരോ കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നു. ആര്‍ക്കുംതന്നെ കര്‍മങ്ങളെ ത്യജിക്കാനാവുന്നതല്ല. (ഗീത. 3.5) കര്‍മയോഗത്തിലെ കര്‍മം യാഗ,യജ്ഞ,ദാന, തപസ്സാദി വൈദിക കര്‍മാനുഷ്ഠാനങ്ങളാണ് എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതും കര്‍മമാണ്. പക്ഷേ ഈ പ്രപഞ്ചത്തിന്റെ ഭാഗമായി ജീവിക്കുന്ന മനുഷ്യര്‍, മാത്രമല്ല, സകലതും പ്രപഞ്ചഗതിയുടെ നിയതിയുടെ നിയോഗത്താല്‍ ചെയ്യുന്ന സകലകര്‍മങ്ങളെയും കര്‍മം എന്ന വാക്കിന്റെ സീമയില്‍ പെടുത്താം.
കര്മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാസ്മരന്‍…
കര്‍മേന്ദ്രിയങ്ങളെ (കൈ, കാല്) അടക്കിവച്ച് ഞാന്‍ വെറുതേയിരിക്കാം എന്ന് ആരെങ്കിലും വിചാരിച്ചാലും മനസ്സ് ഓരോ പണികള്‍ ചെയ്യാന്‍ തുടങ്ങും. പല ചിന്തകള്‍, പലപ്പോഴും വേണ്ടാത്ത ചിന്തകള്‍ മനസ്സില്‍ കടന്നുവരും. ധാര്‍മികമായ സങ്കല്പങ്ങള് മനസ്സില്‍ വേരോടാന്‍ തുടങ്ങുകയും അതിന്റെ പുറകെ പോവുകയും ചെയ്യുന്നതോടെ, അത്തരം താത്പര്യങ്ങളാല്‍ നിറം പിടിച്ച പ്രവണതകളും സ്വഭാവങ്ങളും ആ വ്യക്തിയില്‍ രൂപപ്പെട്ട് അവന് വിവേകശൂന്യനായി ബാഹ്യലോകത്ത് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുമ്പോള്‍ അത്തരം ആളുകള്‍ തനിക്കും സമൂഹത്തിനും ബാധ്യത ആയിത്തീരും. അവരെ ഗീത ‘മിഥ്യാചാര സ ഉച്യതേ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മിഥ്യാചാരികള്‍:-
അത്തരം ആള്‍ക്കാര്‍ക്ക് പറ്റിയ ഗീതാസന്ദേശം (വ്യാജം). നാം പലയിടത്തും കണ്ടിട്ടുണ്ട്. സംഭവിച്ചതെല്ലാം നല്ലതിന്… നിങ്ങള്‍ നാളെ മറ്റാരുടെതോ ആയി മാറും. ഈ ഗീതയോടു കൂറു പുലര്‍ത്താത്ത വ്യാജ ഗീതാസന്ദേശം വിധിയില്‍ വിശ്വസിച്ച് ചടഞ്ഞുകൂടാനുള്ള പ്രവണത വ്യക്തിയിലും സമൂഹത്തിലും രാഷ്ട്രചേതനയിലും ഉണ്ടാക്കുന്നു. അത്തരക്കാരോട് ഗീത പറയുന്നതെന്തെന്നോ?
”തസ്മാദ് അജ്ഞാന സംഭൂതം ഹൃത്സ്ഥം ജാനാസിതാത്മന
ഛിതൈ്വനം സംശയം യോഗമാതിഷ്ഠോത്തിഷ്ഠ ഭാരത” (ഗീത 4.42)
അതിനാല്‍, അജ്ഞാനത്താല്‍ നിന്റെ ഹൃദയത്തിലുണ്ടായ സംശയങ്ങളെ ജ്ഞാനമാകുന്ന വാള്‍കൊണ്ട് ഛേദിച്ചിട്ട് യോഗത്തെ ആശ്രയിച്ച്, ഹേ ഭാരത ഉണര്‍ന്ന് എഴുന്നേല്ക്കുക.
ഭക്തിമാര്‍ഗം എങ്ങനെ കര്‍മയോഗമാക്കാം
ഞാന്‍ വെറുതേയിരിക്കുകയല്ല. ദുഷ്ചിന്തകള്‍ക്ക് അടിമപ്പെടാതെ സദാ ഈശ്വരവിചാരത്തിലാണ് ”കൃഷ്ണ, കൃഷ്ണാ, നാരായണ, ശിവശിവ” എന്നൊക്കെ ഉരുവിട്ട് സമയം ചെലവഴിക്കും എന്നാണങ്കിലോ ? ഒരു കര്‍മവും അനുഷ്ഠിക്കാതെ ഭക്തിമാര്‍ഗത്തിലാണ് താന്‍ അഭിരമിക്കുന്നത് എന്നവകാശപ്പെടുന്നവര്‍ക്ക് ഗീതയും ഭാഗവതവും നല്കുന്ന ചില പാഠങ്ങളുണ്ട്.
അര്‍ച്ചയാമേവ ഹരയേ പൂജാം ച
ശ്രദ്ധയേഹതേ
തതദ് ഭക്തോഷ്ഠ ചാന്ദേ്യഷു സ
ഭക്ത പ്രാകൃത സ്മൃതഃ
(ഭാഗവതം 11-2-47)
വിഗ്രഹങ്ങളിലും ഭഗവദ് രൂപങ്ങളിലും മാത്രം ഹരിയെ പൂജിക്കുകയും ഹരിയുടെ ഭക്തന്മാരില് (ഗാന്ധിജിയുടെ വൈഷ്ണവ ജനതോ…. എന്ന സങ്കല്പം അനുസ്മരിക്കാം) യാതൊരു പരിഗണനയും ശ്രദ്ധയും കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ പ്രാകൃതന്മാര് ആണ്. ശരിയായ ഭക്തന് ഈശ്വരനെ ദേവാലയത്തില്‍ മാത്രമല്ല കാണുന്നത്. ഗീത 10.20 ല്‍ പറയുമ്പോലെ സകലജീവജാലങ്ങളുടെയും പ്രകൃതിയുടെ തന്നെയും ഹൃദയസ്ഥാനത്ത് ഭഗവദ്സാന്നിദ്ധ്യമുണ്ട്.
അഹമാത്മാ ഗുഡാകേശ
സര്‍വഭൂതാശയസ്ഥിരഃ(10.20)
ഈശ്വര സര്‍വഭൂതാനാം
ഹൃദ്ദേശര്‍ ജനതിഷ്ഠതി”
വാസുദേവസര്‍വ ചിതി സ മഹാത്മാ സുദുര്‍ല്ലഭ
എന്നീ വാക്യങ്ങള്‍ സകല ജീവികളിലും തിളങ്ങിവിളങ്ങുന്ന ഈശ്വര സാന്നിദ്ധ്യത്തെ വ്യക്തമാക്കുന്നു. എന്തിനേറെ വിഷ്ണു എന്ന വാക്കിന്റെ അര്‍ഥം തന്നെ സകലരിലും സകലതിലും വ്യാപരിച്ചിരിക്കുന്നവന്‍ എന്നാണ്.
സര്‍വഭൂതേഷു യഃ ചശേ്യത് ഭഗവദ്
ഭാവമാത്മന
ഭൂതാനി ഭഗവത്യാത്മനേ്യഷ ഭാഗവതോത്തമ (ഭാഗവതംത1 245)
എല്ലാ ഭൂതങ്ങളിലും പ്രാണികളിലും ഭഗവദ് ഭാവത്തെ ദര്‍ശിച്ച് അവയെയെല്ലാം ഭഗവാന് തന്നെയെന്ന് കരുതി സേവിക്കുന്നവനാണ് ഉത്തമ ഭക്തന്. ‘ഭജ് സേവായം’ എന്നതാണ് ഭക്തി എന്ന വാക്കിന്റെ ഉത്ഭവം അന്വേഷിച്ച ആചാര്യന്മാര് ഋഗേ്വദത്തില്‍ നിന്നു കണ്ടെത്തിയത്. ഏതൊന്ന് കാണ്‍കിലത് നാരായണപ്രതിമ എന്ന ഭാവത്തോടെ വേണം ഭഗവാനെ സേവിക്കാന്‍. അപ്പോള്‍ മാധവസേവ മാനവസേവയായിത്തീരും. സ്വധര്‍മാചരണത്തിനോട് വിമുഖത കാട്ടുകയും സദാ നാമം ജപിച്ചു കഴിയുന്നവരെപ്പറ്റി വിഷ്ണു പുരാണപ്രാക്തമായ ഒരു സന്ദേശമുണ്ട്.
അപഹായനിജം കര്‍മ
കൃഷണകൃഷ്ണേതിവാദിനഃ
തേഹരേര്‍ ദ്വേഷിണ പാപാ ധര്‍മാര്‍ഥം
ജന്മയദ്ധരേഃ
സ്വധര്‍മത്തോട് വിമുഖത കാട്ടുന്നവര്‍ ഹരേ, ഹരേ എന്ന് ജപിച്ചിരുന്ന് ശ്രീഹരിയെ ദ്വേഷിക്കുകയാണ് ചെയ്യുന്നത് എന്ന്. ഈ പദ്യം ശ്രീബാലഗംഗാധര തിലകനും ഡോ എസ്. രാധാകൃഷ്ണനും ഉദ്ധരിച്ചിട്ടുണ്ട്.
അതിനാല്‍ ഞാന്‍, നീ മറ്റുള്ളവര്‍ എന്ന അന്യഭാവം വരാതെ എല്ലാം ഒരേയൊരു ചൈതന്യത്തിന്റെ രൂപഭാവങ്ങള്‍ എന്നു കരുതി ശത്രു, മിത്രഭേദം കൂടാതെ എല്ലാവരുടെയും ഹിതത്തില്‍ അനുരക്തന്മാരായി കര്‍മം ചെയ്യുകയാണ് സമഷ്ടിതലത്തില്‍ സ്വധര്‍മം എന്ന് ഗീത പറഞ്ഞുവയ്ക്കുന്നു.
സംനിയമേ്യന്ദ്രിയഗ്രാമം സര്‍വത്ര
സമദര്‍ശന(ബുദ്ധയഃ)
തേ പ്രാപ്ന്യ വന്തി മാമേവ
സര്‍വഭൂതഹിതേരതാഃ
അതാണ് യഥാര്‍ഥ ഭക്തി എന്ന് ഭക്തിയോഗം (2.4 ഭഗവദ്ഗീത)
നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ ക്രിസ്തു ഉപദേശിക്കുന്നു. പക്ഷേ അതിന് താനും അയല്‍ക്കാരനും ഒന്നാണ് എന്ന ബോധ്യം വരണം. മമതയ്ക്കു ഇടിവു സംഭവിക്കണം. പോള്‍ ഡ്യൂസന് എന്ന ജര്‍മന്‍ ചിന്തകന്‍ പറയുന്നുണ്ട് “Love thy neighbour as thy self; But why ? If you ask, the bible has not given any answer. The answer is in the upanishads you and your neighbour are one. There is only one infinitive self pulsing in me, in you and in all the world ആ ബോധം വരാത്തവരോട് ആണ് ഉള്ളൂര്‍ എഴുതിയ വേദാന്തഭാഷ്യകവിതാശകലം. ”അടുത്തു നില്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം!”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: