ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മുത്തലാഖ് ബില്‍ അവതരണത്തിനെതിരെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ബില്ലിനെതിരെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രമേയം അവതരിപ്പിച്ചു.
മുത്തലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു സഭ പാസാക്കിയ ബില്‍ മറ്റൊരു സെലക്ട് കമ്മറ്റിക്ക് വിടുന്നത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബില്‍ പാസാക്കുന്നത് അട്ടിമറിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കില്‍ ഒരു ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണം. അല്ലാതെ പ്രതിപക്ഷം പറയുമ്പോള്‍ സെലക്ട് കമ്മിറ്റിയെ രൂപീകരിക്കാനാവില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ബഹളം രൂക്ഷമായതോടെ രാജ്യസഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. ബില്ല് നാളെ വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: