- എന്‍ഐടികളിലും ഐഐഐടികളിലും മറ്റും എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/പ്ലാനിംഗ് ബിരുദ കോഴ്സുകളിലേക്കുള്ള ജെഇഇ മെയിന്‍ 2018 ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി ഒന്ന്വരെ. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തെറ്റ് തിരുത്താനും ഇപ്പോള്‍ അവസരമുണ്ട്. www.jeemain.nic.in.-
- 19 നാഷണല്‍ ലോ യൂണിവേഴ്സിറ്റികള്‍ 2018 വര്‍ഷം നടത്തുന്ന പഞ്ചവത്സര നിയമബിരുദ കോഴ്സുകളിലേക്കും എല്‍എല്‍എം കോഴ്സുകളിലേക്കുമുള്ള കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് മേയ് 13 ന് ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഒാണ്‍ലൈന്‍ അപേക്ഷ ജനുവരി ഒന്ന് മുതല്‍. അവസാന തീയതി മാര്‍ച്ച് 31. 45 % ല്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്ക് പഞ്ചവത്സര നിയമബിരുദ കോഴ്സുകള്‍ക്കും 55 % മാര്‍ക്കില്‍ കുറയാതെ അംഗീകൃത നിയമബിരുദമെടുത്തവര്ക്കും എല്‍എല്‍എം കോഴ്സിലേക്കുള്ള ഇഘഅഠ ന് അപേക്ഷിക്കാം. ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. എസ്സി/എസ്ടിക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5 % മാര്‍ക്കിളവുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. www.clat.ac.in.-
- സ്വാശ്രയ മേഖലയില്‍ കോഴിക്കോട് അണഒ കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എംപിടി) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജനുവരി 3 വരെ സ്വീകരിക്കും. എല്‍ബിഎസ് സെന്ററാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അംഗീകൃത ബിപിടി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 400 രൂപ. പ്രോസ്പെക്ടസും വിജ്ഞാപനവും ഡൗണ്‍ലോഡ് ചെയ്യാം.- www.lbscentre.in.-
- സ്റ്റൈപ്പന്റോടെ ബൗദ്ധിക സ്വത്തവകാശത്തില്‍ (ഐപിആര്‍) ഒരുവര്‍ഷത്തെ പരിശീലനം നേടാന്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ വിമെന്‍ സയന്റിസ്റ്റ് സ്കീമിലൂടെ 120 വനിതകള്‍ക്ക് അവസരം. യോഗ്യത: എംഎസ്സി/ബിഇ/ബിടെക്/തത്തുല്യം. പ്രായം 1.1.2018 ല്‍ 27 നും 45 നും മധ്യേ. പ്രതിമാസ സ്റ്റൈപ്പന്റ് 20,000 രൂപ മുതല്‍ 30,000 രൂപ വരെ. പരിശീലനം ദല്‍ഹി, പൂണെ, ചെന്നൈ, ഖരാഗ്പൂര്‍ എന്നിവിടങ്ങളില്‍. അപേക്ഷ ഓണ്‍ലൈനായി ജനുവരി 19 വരെ സ്വീകരിക്കും. www.pfc.org.in.-
- ജയ്പൂരിലെ ചൗധരി ചരണ്‍സിംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് 2018-20 വര്‍ഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ് പിജി ഡിപ്ലോമ (പിജിഡിഎം-എബിഎം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ഫെബ്രുവരി 28 വരെ. അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളിലോ മറ്റേതെങ്കിലും വിഷയത്തിലോ ബാച്ചിലേഴ്സ് ഡിഗ്രിയെടുത്തവര്‍ക്ക് അപേക്ഷിക്കാം. www.ccsniam.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: