പാലക്കാട്: നാലു കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശികളായ ജിഷ്ണു (21) ജിന്സണ് ജോയ് (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 7.45ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. നാലു കിലോ കഞ്ചാവിന് വിപണിയില്‍ ഉദ്ദേശം മൂന്നു ലക്ഷം രൂപയോളം വില വരും.
തമിഴ്നാടിലെ തേനിയില്‍ നിന്ന് വാങ്ങി കോയമ്പത്തൂരില്‍ എത്തിയ ഇവര്‍ ട്രെയിനില്‍ തൃശൂരിലേക്ക് പോവുകയായിരുന്നു. തൃശൂരില്‍ എത്തിച്ച് ചെറിയ പൊതികളിലാക്കി വില്പന നടത്തുകയായിരുന്നൂ ലക്ഷ്യം. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി. രമേഷ്, സി. രജനീഷ്, എ.ഇ.ഐ. വി.പി. സാബു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്. അജിത്, പി.എന്‍. രാജേഷ് കുമാര്‍, പി. സന്തോഷ് കുമാര്‍, മുഹമ്മദ് ഷെരീഫ്, സജീവ്, വിപിന്‍ദാസ്, സി.ഇ.ഒമാരായ സേതുനാഥ്, സി സുഭാഷ്, ബെന്‍സണ്‍ ജോര്‍ജ്, അഖില്‍, ആര്.പി.എഫ് ഉദ്യോഗസ്ഥരായ എം കൃഷ്ണന്, പ്രകാശ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: