കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സെസ് (പ്രത്യേക സാമ്പത്തിക മേഖല) മാതൃകയില്‍ പ്രത്യേക മേഖല വരുന്നു. യുവാക്കളില്‍ സംരംഭകത്വശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണിത്. സ്റ്റാര്‍ട്ടപ്പ് മേഖല എവിടെ തുടങ്ങുമെന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും.
സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്(കെഎസ്യുഎം)വഴിയായിരിക്കും പ്രത്യേക സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുക. കോളേജ് തലങ്ങളില്‍ ഇതിനായി ഇന്‍കുബേഷന്‍ പരിപാടികള്‍ നടന്നുവരികയാണ്. പ്രത്യേക മേഖലാ പദവി ലഭിക്കുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് കൂടുതല്‍ സഹായവും ഇളവുകളും ലഭിക്കും.
സാങ്കേതികതയിലൂന്നിയ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഉന്നത സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിപണനം സാധ്യമാക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ഒരു കുടക്കീഴില് വരുന്നതോടെ ഇതിന് വേഗം കൂട്ടാനാകുമെന്നാണ് പ്രതീക്ഷ.
വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, തദ്ദേശ സംരംഭകര്‍ എന്നിവര്‍ക്കും ഇതിലൂടെ ഒട്ടേറെ അവസരങ്ങള്‍ ലഭിക്കും.
പ്രത്യേക സ്റ്റാര്‍ട്ടപ്പ് മേഖല വരുന്നതിന് മുന്നോടിയായി നിരവധി പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, യുവ സംരംഭകര്‍ എന്നിവരുടെ സാങ്കേതിക നിലവാരം ഉയര്‍ത്താനാണ് പദ്ധതികള്‍. പുതിയ ആശയങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നതോടെ കേരളം സംരംഭകത്വ മികവിലേക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: