കല്‍പ്പറ്റ: സാമൂഹ്യവനവല്‍ക്കരണ വിഭാഗം വയനാടും കല്‍പ്പറ്റ റോട്ടറി ക്ലബ്ബും സംയുക്തമായി കല്‍പ്പറ്റ എച്ച്ഐഎംയു പി സ്കൂളില്‍ നടത്തിയ പി.ബി.സന്തോഷ് കുമാറിന്റെ ചിത്രപ്രദര്‍ശനം കവിയും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ വയനാട് പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.സതീഷ് ചന്ദ്രന് പ്രബന്ധം അവതരിപ്പിച്ചു. ചിത്ര പ്രദര്‍ശനം 30 വരെ നീണ്ടുനില്‍ക്കും. ഷജ്നകരിം (ഡിഎഫ്ഒ സാമൂഹ്യവനവല്‍ക്കരണ വിഭാഗം,)അധ്യക്ഷയായിരുന്നു. അഡ്വ.ജോസ് തേരകം, അഡ്വ. രാജീവ്, എന്‍.ബാദുഷ, മജീദ് വട്ടക്കാരി, രമേഷ് എഴുത്തച്ഛന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: