കൊടുങ്ങല്ലൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരെ ആക്രമിച്ച നാലു പേരെ മതിലകം പോലീസ് അറസ്റ്റു ചെയ്തു. മതിലകം സ്വദേശികളായ തേപറമ്പില്‍ മിന്‍ഹാജ്, തരൂപിടിയില് ലിയാഖത്ത്, കണ്ണാത്തുപടിക്കല് ഇഖ്ബാല്‍, കുഴികണ്ടത്തില്‍ ഷമില്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ സ്വദേശികളായ അയ്യപ്പഭക്തര്‍ തിങ്കളാഴ്ച ഉച്ചക്കാണ് മതിലകത്ത് വച്ച് ആക്രമിക്കപ്പെട്ടത്. അറസ്റ്റിലായ നാല് പേരും രണ്ട് ബൈക്കുകളിലായി സഞ്ചരിക്കുകയായിരുന്നു. അയ്യപ്പഭക്തരുടെ കാറിനു കുറുകെ ബൈക്ക് നിറുത്തിയാണ് കയ്യേറ്റം നടത്തിയത്. മതിലകം പോലിസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നാലു പേരെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: