ചാലക്കുടി: നമ്പീശന് സ്മാരക കഥകളി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ദാനവും അനുസ്മരണവും കഥകളിയും ഇന്ന് രണ്ടിന് മേലൂര്‍ കാലടി ശിവക്ഷേത്രം ഭജന മണ്ഡപത്തില്‍ നടക്കും. കാളത്തിമേക്കാട് പരമേശ്വരന് നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. നമ്പീശന് സ്മരാക സുവര്‍ണ്ണ മുദ്രയും കീര്‍ത്തി പത്രവും കഥകളി നടന് കലാമണ്ഡലം കൃഷ്ണ കുമാറിന് നല്‍കും. ടി.ഐ.രാധാകൃഷ്ണന് സ്മാരക സുവര്‍ണ്ണ മുദ്രയും കീര്‍ത്തി പത്രവും കഥകളി ചുട്ടി ചമയ കലാകാരന് ഏരൂര്‍ മനോജിനും നവരസ 2017 സുവര്‍ണ്ണ മുദ്രയും കീര്‍ത്തി പത്രവും ചെണ്ടകലാകാരന്‍ കാളത്തിമേക്കാട് പരമേശ്വരന് നമ്പൂതിരിക്കും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: