ഗുരുവായൂര്‍: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ആയിരം പേരുടെ തിരുവാതിരകളി നടക്കും. ജനുവരി ഒന്നിന് സന്ധ്യയ്ക്ക് തുടങ്ങി, പിറ്റേന്ന് പുലരിവരെ മാതൃസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍. ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന തിരുവാതിര മണ്ഡപത്തില്‍ സന്ധ്യാവന്ദനം, സമാദരണം, അക്ഷരശ്ലോക സദസ്സ്, കൈക്കൊട്ടികളി, സംഘനൃത്തങ്ങള്‍, തിരുവാതിര പാട്ടുമത്സരം, ദശപുഷ്പം ചൂടല്‍, മുക്കുറ്റിച്ചാന്ത് ചാര്‍ത്തല്‍, പാതിരാപൂ ചൂടല്‍, തളിര്‍വെറ്റില മുറുക്കല്‍, തിരുവാതിര ഊഞ്ഞാലാട്ടം എന്നിവയും ഉണ്ടാകും. തിരുവാതിരയ്ക്ക് എത്തുന്നവര്‍ക്ക് വിശേഷ വിഭവങ്ങളോടുകൂടിയ അത്താഴ വിരുന്നും ഉണ്ടാകുമെന്ന് ജി.കെ. രാമകൃഷ്ണന്, അഡ്വ: മുള്ളത്ത് വേണുഗോപാല്‍, കെ. സുകുമാരന്‍, മൂന്നിനി വിജയന്, ഇ. കൃഷ്ണദാസ് അറിയിച്ചു. മൂന്നിനി ശാന്ത (പ്രസി), മഠത്തില്‍ പദ്മാവതി (സെക്ര) എന്നിവര്‍ ഭാരവാഹികളായി വിപുലമായ മാതൃസമിതി കമ്മറ്റി തിരുവാതിര ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: