ഇരിങ്ങാലക്കുട: ഭാരതീയ ദര്‍ശനങ്ങളില്‍ ഉള്‍കൊള്ളുന്ന സദാചര മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യറാവണമെന്ന് അമരിപ്പാടം ഗുരു നാരായണാശ്രമ മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ. പൂമംഗലം പണിക്കാട്ടില്‍ ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെരിങ്ങോട്ടുകര കാനാടി മഠാധിപതി വിഷ്ണു ഭാരതീയ സ്വാമികള്‍ വിചാര സത്രം ഉദ്ഘാടനം നിര്‍വഹിച്ചു. സുലേഷ് സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി.നന്ദനന്‍, കേശവന് തൈപറമ്പില്‍, കോ.ഓഡിനേറ്റര്‍ കെ.കെ.ബിനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: