തിരൂര്‍: ഓടുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ടക്ടര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി വെല്ലൂര്‍ ഷൈജു(43) ആണ് പിടിയിലായത്.
കഴിഞ്ഞ 13നാണ് സംഭവം. തൃശൂര്‍-കൂറ്റിപ്പുറം തിരൂര്‍ റൂട്ടില്‍ ഓടുന്ന മെല്‍വില്‍ ബസില്‍ വെച്ചാണ് പീഡനം നടന്നത്. കറ്റിപ്പുറത്ത് നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. അഞ്ചു രൂപ ടിക്കറ്റെടുത്ത വിദ്യാര്‍ത്ഥിക്ക് ബാക്കി പണം നല്‍കാനായി കണ്ടക്ടര്‍ പിന്‍സീറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്ലൈനുമായി ബന്ധപ്പെട്ട് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഓടുന്ന ബസില്‍ പീഡനം നടത്താനാകുമോയെന്ന സംശയം തുടക്കത്തില്‍ പോലീസിനുണ്ടായിരുന്നു. എന്നാല്‍ വൈകിട്ട് 3.20ന് തിരൂരിലേക്കുള്ള ട്രിപ്പില്‍ ഈ ബസില്‍ അധികം ആളുകളുണ്ടാകാറില്ലെന്ന് കണ്ടെത്തി. മറ്റ് കുട്ടികളെയും ഇയാള്‍ സമാനമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പോക്സോ നിയപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്ത് പ്രതിയെ തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ബസും പോലീസ് കസ്റ്റെടിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: