നിലമ്പൂര്‍: ആഘോഷങ്ങളിലും റേവ് പാര്‍ട്ടികളിലും ഉപയോഗിക്കുന്ന മയക്കുമരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ കായംകുളം സ്വദേശി മാളിയേക്കല്‍ കിഴക്കേതില്‍ വീട്ടില്‍ ഷൈജുമോന്‍(24) ആണ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി.സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 4.5 ഗ്രാം എക്സറ്റസി എന്ന എംഡിഎംഎയും 200ഗ്രാം ഹാഷിഷും പിടികൂടി. കൊടൈക്കനാല്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കമരുന്നു ശൃംഖല യിലെ മുഖ്യകണ്ണിയാണിയാള്‍. ആഫ്രിക്കന്‍ സ്വദേശിയോടൊപ്പം മയക്കുമരുന്നുമായി മുമ്പ് ബാംഗ്ലൂര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ജില്ലയില്‍ നിശാ പാര്‍ട്ടികള്‍ക്കായി കൊണ്ടുവരുന്ന മയക്കുമരുന്ന് ഇതാദ്യമായാണ് പിടിക്കപ്പെടുന്നത്. ഇത്തരം പാര്‍ട്ടികള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം നടത്തി വരികയാണ്. എക്സറ്റസി എന്നറിയപ്പെടുന്ന മെഥലിന്‍ ഡയോക്സി മെറ്റാം ഫിറ്റമിന്‍ എന്ന മാരക മയക്കുമരുന്ന് ഒരു ഗ്രാമിന് 4000 രൂപയ്ക്കാണ് ഇയാള്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നത്. മുഖ്യമായും ബാംഗ്ലൂരിലെ ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്നുമാണ് ഇയാള്‍ ഇതു സംഘടിപ്പിക്കുന്നത്. ഹാഷിഷും ചരസും കൊണ്ടുവരുന്നത് ഹിമാചലിലെ മണാലി, കസൂര്‍ എന്നിവിടങ്ങളില്‍ നിന്നും. ആണ്. എട്ട് ഗ്രാം ഹാഷിഷിന് 3500 രൂപയാണ് വില്‍പ്പന വില.
സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബിജു പി.എബ്ര ഹാം, ഇന്റലിജന്‍സ് പ്രിവ. ഓഫീസര്‍ ടി.ഷിജുമോന്, സിവില്‍ എക്സൈസ് ഓഫീസര്‍ അരുണ്‍കുമാര്‍, പി.വി.സുഭാഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഏഞ്ചലിന് ചാക്കോ, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: