അടിമാലി: സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനായി കൊണ്ടുപോയ ഒരു ലോഡ് ഈറ്റ വനപാലകര്‍ പിടികൂടി. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര് അറസ്റ്റില്‍. ലോറി ഡ്രൈവര്‍ ആനവിരട്ടി കാരക്കാട്ടില്‍ രാജന്(57), ക്ലീനര്‍ തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി പൊന്നന്(58) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസര്‍ ഹരിലാലിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ പിടികൂടിയത്.
ഇന്നലെ രാവിലെ തലക്കോട് ചെക്ക് പോസ്റ്റില്‍ നിന്നാണ് വാഹനം പിടികൂടിയത്. കോട്ടയം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോകുകയാണ് ഈറ്റയെന്നാണ് വാഹനത്തില്‍ ഉളളവര്‍ വനപാലകര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. മച്ചിപ്ലാവ് വനമേഖലയില്‍ നിന്നാണ് ഈറ്റ വെട്ടിയതെന്നും ഇവര്‍ പറയുന്നു. കേസെടുത്ത ശേഷം വൈകിട്ട് പ്രതികളെ ജാമ്യത്തില്‍ വിട്ടു. വാഹനം ബോണ്ട് കെട്ടി വിട്ടയ്ക്കും. ഈറ്റ വിട്ട് നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: