മാനന്തവാടി : പുതുവര്‍ഷത്തില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി കുടുംബശ്രീ. ജനുവരി 8 മുതലാണ് തിരഞ്ഞെടുപ്പ് തുടങ്ങുക. വിജ്ഞാപനം 23 ന് ഇറങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ എ.ഡി.എസും, സി.ഡി.എസ്സും കൈ പിടിയിലൊതുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടോട്ടമായിരിക്കും.വളയിട്ട കൈകള്‍ പുതുവര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് ചൂടിലായിരിക്കും. ജനുവരി മുതലാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് തുടങ്ങുക. കുടുംബശ്രീ അയല്‍കൂട്ട തിരഞ്ഞെടുപ്പ് ജനുവരി 8 മുതല്‍ 14 വരെയും എ.ഡി.എസ് തിരഞ്ഞെടുപ്പ് 18 മുതല്‍ 21 വരെയും സി.ഡി.എസ്.തിരഞ്ഞെടുപ്പ് 25 നും നടക്കും. 26 ന് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കുന്നതായിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എ.ഡി.എസും, സി.ഡി.എസും പിടിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അണിയറയില്‍ ചരടുവലി തുടങ്ങി കഴിഞ്ഞു. കുടുംബശ്രീ അയല്‍കൂട്ടം വരെ തങ്ങളുടെ വരുതിയിലാക്കാനാണ് ഒരോ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്.നാല് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു വരണാധികാരിയും എ.ഡി.എസിന് ഒരാളും സി.ഡി എസിന് രണ്ട് വരണാധികാരികളെയുമാണ് നിയമിക്കുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിരവധിയായ കാര്യങ്ങളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത.് അതുകൊണ്ട് തന്നെ ഒരു അധികാര കേന്ദ്രമെന്ന നിലയില്‍ സ്ഥാനമാനങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാന്‍ നിലവിലുള്ള ഭരണസമിതികളുടെയും നീക്കങ്ങള്‍ ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ ഒരു ഇടപെടലുകളും തിരഞ്ഞെപ്പിനെ സ്വാധിനിച്ചേക്കും. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് സമയത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യു.ഡി. എഫിന് മേല്‍കോയ്മ ഉള്ളതായിരുന്നു.എന്നാല്‍ ഇപ്പോഴാകട്ടെ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്റെ കൈകളിലുമാണ്. അങ്ങനെ വരുമ്പോള്‍ കുടുംബശ്രീ നേതൃസ്ഥാനങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാനായിരിക്കും എല്‍.ഡി.എഫ് ശ്രമിക്കുക.എന്തായാലും വരാനിരിക്കുന്ന പുതുവര്‍ഷം വളയിട്ട കൈകള്‍ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: