നിലമ്പൂര്‍: ജില്ലയിലേക്ക് കഞ്ചാവെത്തുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയുമായെത്തുന്ന ലോറികളില്‍. കഞ്ചാവിനൊപ്പം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പച്ചക്കറി ലോറിയിലൂടെ ചുരമിറങ്ങിയെത്തുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാന്‍ ആനമറിയില്‍ എക്സൈസ് ചെക്പോസ്റ്റുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ല.
പച്ചക്കറിയുമായെത്തുന്ന വാഹനങ്ങള്‍ പരിശോധനയൊന്നുമില്ലാതെയാണ് ചെക്പോസ്റ്റ് കടന്നുപോകുന്നത്. പച്ചക്കറി ലോഡ് പരിശോധിക്കാന്‍ നിര്‍വാഹമില്ലെന്നാണ് എക്സൈസ് ഉദ്യോഗ്സഥരുടെ നിലപാട്. പരിശോധിക്കാന്‍ ആകെയുള്ള ഉപകരണം കമ്പിയാണ്. ഇതുപയോഗിച്ച് കുത്തി പരിശോധിച്ചാല്‍ പച്ചക്കറി നാശമാകും. അതുകൊണ്ട് പരിശോധനയ്ക്ക് മുതിരാറില്ല. ഈ സൗകര്യം മുതലെടുത്താണ് പച്ചക്കറിക്കുള്ളില്‍ ഒളിപ്പിച്ച് പുകയില ഉല്പന്നങ്ങള് കടത്തുന്നത്. പുകയില ഉല്പന്നങ്ങള് കടത്താന്‍ മാത്രം പച്ചക്കറി കൊണ്ടുവരുന്ന സംഘമുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ പിന്നെ പച്ചക്കറി മൈസൂരു മാര്‍ക്കറ്റ് വിലയ്ക്ക്. വിറ്റ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. നിരോധിത പുകയില ഉല്പന്നങ്ങള് എല്ലായിടത്തും സുലഭമാണ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: