പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് സി.സുജാത സിഡിഎസ് പ്രസിഡന്റായിരുന്ന കാലത്ത് എടുത്ത വായ്പയിലെ ക്രമക്കേട് പരിഹാരിക്കാത്തില് പ്രതിഷേധിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ ഉപരോധിച്ചു.
2005ലാണ് സുജാത പ്രസിഡന്റായിരുന്ന സിഡിഎസ് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. എന്നാല്‍ ഇത് തിരിച്ചടച്ചിരുന്നില്ല. 2017 ഒക്ടോബര്‍ 31നകം മുതലും പലിശയും തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിലവിലെ സിഡിഎസ് പ്രസിഡന്റിന് കത്തയച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പകളൊന്നും നല്‍കേണ്ടതില്ലെന്ന് എംഡിസി ബാങ്ക് തീരുമാനിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാന്‍ സുജാത തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ക്യാമ്പിനിലെത്തി ഉപരോധിച്ചത്.
എന്നാല്‍ ഒരുവര്‍ഷം മാത്രമേ ഞാന്‍ സിഡിഎസ് പ്രസിഡന്റായിട്ടുള്ളെന്നും അത്രയും കാലം ലോണിലേക്ക് തിരിച്ചടവ് നടത്തിയിട്ടുണ്ടെന്നും സുജാത പറഞ്ഞു. പക്ഷേ ബാങ്ക് രേഖകളില്‍ അത്തരം തിരിച്ചടവുകള്‍ കാണുന്നുല്ലെന്നും പ്രസിഡന്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: