മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സക്ക് വിധേയരായ രോഗികളെ ഡോക്ടര്‍മാരെത്തി പരിശോധിക്കുന്നില്ലെന്ന പരാതി.
റൗണ്ട്സിനെത്താത്ത ഡോക്ടര്‍മാരെ തേടി ഒപിയിലും മറ്റും അലയേണ്ട ഗതികേടിലാണ് രോഗികള്‍. രോഗാലസ്യത്താല് തളര്ന്നവരെപോലും ചക്ര കസേരയിലും മറ്റും ഡോക്ടറുടെ മുറിയിലെത്തിച്ച് പരിശോധിപ്പിക്കുകയാണ് കൂട്ടിരിപ്പുകാര്‍.
അത്യാഹിത വിഭാഗത്തിലാണ് ഈ പ്രശ്നം രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഡോക്ടറുടെ മുറിയില്‍ എത്തിച്ചാല്‍ മാത്രമെ ചികില്‍സ ലഭിക്കുന്നുള്ളൂവെന്ന് രോഗികളും ഒപ്പമുള്ളവരും പറയുന്നു. സര്‍ക്കാര്‍ ആതുരാലയങ്ങള്‍ ജനകീയമാക്കാന്‍ ആര്‍ദ്രം പദ്ധതി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഏകീകരിക്കുന്നതിനിടയിലാണ് മഞ്ചേരിയിലെ ഈ ദുരവസ്ഥ.
പ്രശ്നം രൂക്ഷമായതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: