മലപ്പുറം: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. സ്കൂളുകള്‍, കോളജുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് കഞ്ചാവ് മാഫിയ പ്രവര്‍ത്തക്കുന്നത്.
വിദ്യാര്‍ത്ഥികളുള്‍പ്പെടെ കഞ്ചാവുപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ലഹരി വില്‍പ്പനക്കെതിരെ എക്സൈസും, പോലീസും പരിശോധനകളും ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നുള്ളതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ കഞ്ചാവ് കേസുകള്‍
ഒരാഴ്ചക്കുള്ളില്‍ അഞ്ചു പേര് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് ഏഴു കിലോ കഞ്ചാവാണ് എക്സൈസ്, പോലീസ് സംഘങ്ങള്‍ പിടികൂടിയത്.
നിലമ്പൂരില്‍ രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ വണ്ടൂര്‍ വെള്ളാമ്പുറം കാവുങ്ങല്‍വീട്ടില്‍ ഷബീര്‍ എന്ന കുട്ടിമാന്‍(31) കഞ്ചാവ് വില്പന നടത്തിയിപുന്നത് ഏജന്റുമാരെ ഉപയോഗിച്ചായിപുന്നു. കാരക്കുന്ന് ആമയൂര്‍ കാരയില്‍ വീട്ടില്‍ സജീവ്(41) എക്സൈസിന്റെ പ്രത്യേക പരിശോധനയില്‍ മഞ്ചേരിയില്‍ പിടിയിലായത് രണ്ടുകിലോ കഞ്ചാവുമായാണ്. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു സജീവിന്റെ കഞ്ചാവ് വിതരണം.
കഴിഞ്ഞ വെള്ളിയാഴ്ച ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം വളാഞ്ചേരി കൊട്ടാരം സ്വദേശി ശിഹാബ് (32) കൊണ്ടുവന്ന കഞ്ചാവ് കുറ്റിപ്പുറം ബസ്സ്റ്റാന്റ് പരിസരത്തു നിന്നും എക്സൈസ് സ്ക്വാഡ് പിടികൂടി. ഇയാളില്‍ നിന്നും 3കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. ചെരിപ്പു വ്യാപാരത്തിന്റ മറവിലായിരുന്നു ശിഹാബ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
സ്കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് പൊതികള്‍ വില്‍പ്പന നടത്തുന്ന പുഴക്കാട്ടിരി സ്വദേശി അറക്കല്‍ ശ്രീകുമാറിനെ(45) 50 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയിലായിരുന്നു. കഞ്ചാവ് പായ്ക്കറ്റുകള്‍ ഓട്ടോയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ശ്രീകുമാറിന്റെ പേരില്‍ കേസ് നിലവിലുള്ളപ്പോഴാണ് വീണ്ടും പിടിയിലാകുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്പന തുടരുന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. മെഡിക്കല്‍ കോളേജ് പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേരി മുബാറക് മഹല്‍ സലീം (37) ആറസ്റ്റിലായത് ചൊവ്വാഴ്ചയാണ്. ഇയാളില്‍ നിന്നും 170 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു.
കഞ്ചാവ് വില്‍പ്പനയുടെ ജില്ലയിലെ പ്രധാന കേന്ദ്രം മലയോര മേഖലയാണ്.
പൂക്കോട്ടുംപാടം, കാളികാവ്, കരുളായി, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതുകൊണ്ട് ജാമ്യത്തിലിറങ്ങുന്ന ഇവര്‍ വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നു. അട്ടപ്പാടി, ഇടുക്കി, തമിഴ്നാട്ടിലെ തേനി, ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജില്ലയിലേക്ക് കഞ്ചാവു വരുന്നുണ്ടെന്നാണ് വിവരം.
കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ കര്‍ശന പരിശോധന വേണമെന്ന ആവശ്യം ഇതോടെ ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: