മുംബൈ: ‘ചാനലുകളുടെ ടിആര്‍പി റേറ്റിങ് അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബാര്‍ക് ഇന്ത്യ(ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ചെയര്‍മാനായി എഎഎഐ പ്രസിഡന്റും പബ്ലിസിസ് കമ്മ്യൂണിക്കേഷന്‍സ് മുതിര്‍ന്ന ഉപദേഷ്ടാവുമായ നകുല്‍ ചോപ്രയെ തെരഞ്ഞെടുത്തു.
വിയാകോം18 ഗ്രൂപ്പ് സിഇഒ സുധാംശു വാട്സ് ഒരു വര്‍ഷത്തെ ചെയര്മാന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്കാണ് ചോപ്രയെ നിയമിച്ചത്. ബാര്‍ക് ഇന്ത്യയുടെ മൂന്നാമത്തെ ചെയര്‍മാനാണ്. 2016 സെപ്തംബറിലണ് ചോപ്ര ബാര്‍ക് ഇന്ത്യ ബോര്‍ഡില്‍ അംഗമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാര്‍ക്കിന്റെ വ്യവസായിക വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കാണ് ഇദ്ദേഹം വഹിച്ചത്.
ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായ ചോപ്രയ്ക്ക് ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ 40 വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുണ്ട്. അതിനുശേഷം പി ആന്‍ഡ് ജി, യുണിലിവര്‍, നെസ്ലെ, കൊക്ക കോള തുടങ്ങിയ മള്‍ട്ടി നാഷണല്‍ കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: