മലപ്പുറം: അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് എന്‍എന്‍എസ് യൂണിറ്റും സംയുക്തമായി അഴിമതി വിരുദ്ധ ബോധവല്‍ക്കരണവും ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
പിഎസ്എംഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ‘അഴിമതി രഹിത മലപ്പുറം’ കാമ്പയിന്, വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളില്‍ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരം, കാര്‍ട്ടൂണ്‍ ചിത്ര രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി എ. രാമചന്ദ്രന് വിതരണം ചെയ്തു.
വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.ഗംഗാധരന് വിദ്യാര്‍ത്ഥികള്‍ക്ക് അഴിമതി വിരുദ്ധ ബോധവല്‍ക്കര സന്ദേശം നല്കി. തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. സുനില്‍ കുമാര്‍, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കെ.പി സുരേഷ് ബാബു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ. അസീസ്, അഡ്വ. പി.എം.എ സലാം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കബീര്‍ അലി, ബദറുല്‍ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: