കരുവാരക്കുണ്ട്: നീതിക്കുവേണ്ടി പോരാട്ടം നടത്തിയ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.എന്‍. ഗിരി. മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അയൂബ് മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. എന്‍.എന്‍. ഷാജി, ബിജി മണ്ഡപം, ഡോ. ജോര്‍ജ്ജ് എബ്രഹാം തളനാനി, കെന്നഡി കരിമ്പിന്‍കാലായില്‍, എസ്. പത്മകുമാരി, ഗീത ബാലചന്ദ്രന്, സമ്പത്ത് കരുവാരക്കുണ്ട്, സന്തോഷ് വി. മാത്യു, ആന്റണി ജോസഫ് മണവാളന്, സി. കരുണാകരന് നായര്‍, ജോണി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
മലപ്പുറം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല മനുഷ്യാവകാശ ദിനാചരണം നടന്നു.
അഡ്വ. എം. ഉമ്മര്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്മാന് ഉമ്മര്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. അസ്കര്‍ സമ്മാനങ്ങള്‍ വിതരണം നടത്തി. തുടര്‍ന്ന് നടന്ന സെമിനാറില്‍ അഡ്വ. സുജാത എസ്.വര്‍മ്മ വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഫസ്ഫരി എജ്യുക്കേഷണല്‍ കോംപഌക്സ് ചെയര്മാന് അബ്ദുറഹിമാന് മുബാറക്, ട്രാന്സ്ജെന്റര് പ്രതിനിധി റിയ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.വി. സുഭാഷ്കുമാര്‍, എന്‍എസ്എസ്. പ്രോഗ്രാം ഓഫീസര്‍ കെ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: