കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാനത്തെ വിജയം വരിച്ച സംരംഭകരെ അണിനിരത്തി ബിസിനസ് സക്സസ് ഫോറം എന്ന പ്രഭാഷണ- ചര്‍ച്ചാ പരമ്പരയ്ക്കു തുടക്കമിട്ടു. സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്മാന് പ്രൊഫ. ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഡോ. എ. വി. അനൂപ് ആദ്യ പ്രഭാഷണം നിര്‍വഹിച്ചു.
ഒട്ടേറെ മേഖലകളില്‍ ഇന്ത്യയ്ക്കു വിജയകഥകള്‍ പറയാനുണ്ടെങ്കിലും സംരംഭകത്വ രംഗത്ത് ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ കേവലം 68ാം സ്ഥാനത്തു മാത്രമാണെന്നു പ്രൊഫ. ഫിലിപ്പ് ചൂണ്ടിക്കാട്ടി. കുട്ടികളില്‍ ചെറുപ്പകാലത്തു തന്നെ സംരംഭകത്വ കഴിവുകള്‍ വികസിപ്പിച്ചെടുക്കണം.
ജര്‍മനിയും തായ്ലന്ഡുമൊക്കെ ചെയ്യുന്നതുപോലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, പുതിയവ തുടങ്ങണം. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷനായി. കെഎംഎയുടെ ഇന്നൊവേറ്റീസ് ഇനിഷ്യേറ്റീവ്സ് ചെയര്മാന് രാജന് ജോര്‍ജ് സ്വാഗതവും ആര്. മാധവ് ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: