കൊച്ചി: അംബേദ്കര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയത് ഭാരതം ഭരിച്ച കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാരുകളായിരുന്നു എന്ന് പട്ടിക ജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്ട്. പട്ടികജാതി മോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്മൃതിദിനം എറണാകുളത്ത് മേനക ജംഗഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ നിര്‍മ്മാണച്ചുമതല പൂര്‍ത്തിയായതിനു ശേഷം കോണ്‍ഗ്രസ് അംബേദ്കറെ ദേശീയ രാഷ്ടീയത്തില്‍ നിന്നും മാറ്റി നിര്‍ത്തി. വീര്‍സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുത്വത്തെ അനുകൂലിച്ചിരുന്ന അംബേദ്കര്‍ നെഹ്റുവിന്റെ പാശ്ചാത്യ നയങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നും പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പട്ടികജാതി മോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ സി.എം മോഹനന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി നേതാക്കന്മാരായ എന്‍. കെ. മോഹന്‍ദാസ്, എന്‍. പി. ശങ്കരന് കുട്ടി, എം. എന്‍. മധു, കെ.എസ്. ഷൈജു, വിജയന് നായത്തോട്, സുശീല്‍ ചെറുവള്ളി, സി. ജി. രാജഗോപാല്‍, സി. എ. പുരുഷോത്തമന്, കെ. കെ. വേലായുധന്, സുനില്‍ തീരഭൂമി, ആര്.സജികുമാര്‍, പി. എ. ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: