കൊച്ചി: മോശം സിനിമകളുടെ എണ്ണം വര്‍ധിക്കുന്നത് കാണാന്‍ ആളുകള്‍ വര്‍ധിക്കുന്നത് കൊണ്ടാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പുസ്തകോത്സവം നഗരിയില്‍ ആര്. ബാലകൃഷ്ണനുമായി നടന്ന അഭിമുഖ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീരിയലുകളുടെ അവസ്ഥ പരിതാപകരമാണെങ്കിലും അത് കാണാന്‍ പ്രേക്ഷകര്‍ ഏറെയാണ്. മനുഷ്യര്‍ക്ക് ഗുണം ചെയ്യാവുന്ന മാധ്യമങ്ങള്‍ കൂടുതല്‍ ദോഷങ്ങളാണ് ചെയ്യുന്നത്. സിനിമാമേഖലയില്‍ സംഘടനകളുടെ എണ്ണം വര്‍ധിച്ചത് കൊണ്ട് ദോഷമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ തെറ്റിനെ ന്യായീകരിക്കാന്‍ സംഘടനകള്‍ ശ്രമിക്കരുത്. സെന്‍സറിങ്ങിന്റെ പേരില്‍ നടക്കുന്ന പീഡനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: