കൊച്ചി: ആശുപത്രിയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് വാഹനങ്ങളില്‍ സ്വദേശങ്ങളില്‍ എത്തിക്കും. മൃതദേഹങ്ങള്‍ എത്തിക്കുന്നതിനും തിരച്ചില്‍ നടത്തുന്നതിന് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിനും വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മറ്റുമായി കൊച്ചി തഹസില്‍ദാര്‍ക്ക് 15 ലക്ഷം രൂപയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരു ലക്ഷം രൂപയും കളക്ടര്‍ അനുവദിച്ചു. മൃതദേഹങ്ങള്‍ രാത്രി പകല്‍ ഭേദമില്ലാതെ ഉടന്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: