കൊച്ചി: കടല്‍ക്ഷോഭം 3360 വീടുകളെ ബാധിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണി ഒഴിവാക്കാന്‍ ഈ വീടുകളിലും പരിസരത്തും ക്ലോറിനേഷന് നടത്തുന്നതിന് തുടക്കമായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊതു ശുചിമുറികള്‍, വീടുകളിലെ ശുചിമുറികള്‍ എന്നിവ പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് സര്‍ട്ടിഫൈ ചെയ്യാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന് ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി. ജെസിബി ഉപയോഗിച്ച് വീടുകളുടെ ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുന്നതിനും കനാല്‍ വൃത്തിയാക്കാനും കൊച്ചി തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: